Tuesday, July 16th, 2019

ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഓഗസ്റ്റ് 25 നാണ് ഹര്‍ദിക് പട്ടേല്‍ നിരാഹാര സമരം തുടങ്ങിയത്

Published On:Sep 12, 2018 | 7:02 pm

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ 19 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുതിര്‍ന്ന പാടിദാര്‍ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണിത്. പട്ടേല്‍ സംവരണം ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, അറസ്റ്റിലായ അനുയായികളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാര സമരം.
തന്നെ കൊല്ലാന്‍ ആഗ്രിക്കുന്നവരുടെ കൈയിലെ ഉപകരണമാകാനില്ലെന്ന് നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 25 നാണ് ഹര്‍ദിക് പട്ടേല്‍ നിരാഹാര സമരം തുടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേര്‍ ഹര്‍ദികിന് പിന്തുണയുമായി സമര പന്തലിലെത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    5 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    6 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍