Wednesday, April 24th, 2019

മെര്‍സിഡീസ് AMG G63 സ്വന്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

2.19 കോടി രൂപ എക്സ്ഷോറൂം വില

Published On:Apr 8, 2019 | 12:27 pm

ഹാര്‍ദിക് പാണ്ഡ്യയുടെ ഗരാജിലേക്ക് പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. 2.19 കോടി രൂപ എക്സ്ഷോറൂം വിലയുള്ള മെര്‍സിഡീസ് AMG G63 -യാണ് ഹാര്‍ദിക് സ്വന്തമാക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹാര്‍ദിക് തന്റെ സില്‍വര്‍ മെറ്റാലിക്ക് നിറമുള്ള AMG G63 എസ്യുവി സ്വന്തമാക്കിയത്. തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളില്‍ എയറോഡൈനാമിക്ക് രീതിയില്‍ പണി കഴിപ്പിച്ച് മികച്ച G-വാഗണ്‍ ആണ് AMG G63 എന്നാണ് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ വാദം. 

ഫുള്‍ എല്‍ഇഡി സെറ്റ് ചെയ്ത് ഹെഡ്ലാമ്പ് ക്ലസ്റ്ററും മോഡലിനുണ്ട്. ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഡിആര്‍എല്ലുകള്‍ സ്ഥിതി ചെയ്യുന്നു. ബോണറ്റിന് മുകളില്‍ പണികഴിപ്പിച്ചിട്ടുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എസ്യുവിയുടെ പ്രത്യേകതയാണ്. 585 bhp കരുത്തും 850 Nm torque ഉം സൃഷ്ടിക്കും. നാല് ചക്രങ്ങളിലേക്കും പരമാവധി കരുത്തെത്തിക്കാന്‍ സാധിക്കുന്ന AMG SPEEDSHIFT സംവിധാനമുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് എസ്യുവിയിലുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ വെറും 4.5 സെക്കന്‍ഡുകള്‍ മതി എസ്യുവിയ്ക്ക്. മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗം. എന്നാല്‍ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഇത് 240 കിലോമീറ്റര്‍ വേഗം വരെ ലഭിക്കുന്ന ഓപ്ഷനും കമ്പനി നല്‍കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം