Saturday, January 19th, 2019

പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ

പുതുവര്‍ഷം പിറന്നു. ഏറെ പ്രതീക്ഷയോടെ 2019നെ ജനം കാണുന്നു. കടന്നുപോയ വര്‍ഷം ജനങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തിയ കാലമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികസന നയങ്ങള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. അതിന്റെ ആവര്‍ത്തനമാകരുത് 2019 എന്ന് ജനം ആഗ്രഹിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസ്ഥിതി ഏറെ നിരാശാജനകമായ സ്ഥിതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് നാടിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായത് കര്‍ഷകരെ തളര്‍ത്തി. കഴിഞ്ഞമാസം തലസ്ഥാന നഗരിയിലേക്കുള്ള കര്‍ഷക മാര്‍ച്ചും അതിലെ … Continue reading "പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ"

Published On:Jan 1, 2019 | 1:17 pm

പുതുവര്‍ഷം പിറന്നു. ഏറെ പ്രതീക്ഷയോടെ 2019നെ ജനം കാണുന്നു. കടന്നുപോയ വര്‍ഷം ജനങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തിയ കാലമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികസന നയങ്ങള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. അതിന്റെ ആവര്‍ത്തനമാകരുത് 2019 എന്ന് ജനം ആഗ്രഹിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസ്ഥിതി ഏറെ നിരാശാജനകമായ സ്ഥിതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് നാടിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായത് കര്‍ഷകരെ തളര്‍ത്തി. കഴിഞ്ഞമാസം തലസ്ഥാന നഗരിയിലേക്കുള്ള കര്‍ഷക മാര്‍ച്ചും അതിലെ ജനപങ്കാളിത്തവും കര്‍ഷകന്റെ ദൈന്യതയും കാര്‍ഷിക മേഖലയിലെ തളര്‍ച്ചയും വിളിച്ചോതുന്നതായിരുന്നു. ഉള്ളി കര്‍ഷകര്‍ വിറ്റുകിട്ടിയ ഉല്‍പന്ന വില സര്‍ക്കാറിനയച്ചുകൊടുത്ത് പ്രതിഷേധം രേഖപ്പെടുത്തിയ അനുഭവം ആദ്യത്തേതാണ്. നെല്‍കൃഷി, ഗോതമ്പ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, റബര്‍ തുടങ്ങിയവയെല്ലാം കര്‍ഷകന് സാമ്പത്തികമായ വളര്‍ച്ച ഉണ്ടാക്കിയില്ല. കാലാവസ്ഥ വ്യതിയാനം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി എന്നിവയെല്ലാം കാര്‍ഷിക ഉള്‍പന്നങ്ങളുടെ വില തകര്‍ച്ചക്കിടയാക്കിയ ഘടകങ്ങളായിരുന്നു. ഇതിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായില്ല. ഇന്ധനവില ഇത്രയധികം ഉയര്‍ന്ന സന്ദര്‍ഭം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. അത് വ്യാവസായിക വാണിജ്യ മേഖലകളെ ബാധിച്ചു. വര്‍ഷാവസാനമാണ് ഇന്ധന വിലയില്‍ നേരിയ വിലക്കുറവുണ്ടായത്. ഇത് എത്രകാലം തുടരുമെന്നറിയില്ല.
കണ്ണൂരിനെ സംബന്ധിച്ചിടത്തോളം വിമാനത്താവളം ഏറെ പ്രതീക്ഷ നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണ്. ജില്ലയുടെയും സംസ്ഥാനത്തിന്റെ പൊതുവായുമുള്ള സാമ്പത്തികനില മെച്ചപ്പെടാന്‍ ഇത് സഹായകരമാവുമെന്നാണ് പ്രതീക്ഷ. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ പ്രതീക്ഷ അസ്ഥാനത്താകും. അതിനുള്ള നടപടികള്‍ 2019ലുണ്ടാകണം. ജില്ലയിലെ കാര്‍ഷിക വ്യാവസായിക വാണിജ്യ മേഖലകളുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കും വിമാനത്താവളം സഹായകരമാവും.
പരമ്പരാഗത വ്യവസായങ്ങള്‍, ഖാദി കൈത്തറി മേഖല തുടങ്ങിയവയെല്ലാം ഇന്ന് നഷ്ടത്തിലാണ്. ജീവിത പ്രയാസങ്ങള്‍ കാരണം ഈ മേഖലയിലെ തൊഴിലാളികള്‍ മറ്റ് വഴികള്‍ തേടി പോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങളൊക്കെ പാഴ്‌വാക്കുകളാകുന്ന അനുഭവം ഇപ്പോഴുമുണ്ട്. ജില്ലയിലെ യാത്രാദുരിതം തുടരുന്നു. വിമാനത്താവളത്തിന് മുമ്പെ തുടങ്ങിയ അഴീക്കല്‍ തുറമുഖ പദ്ധതി ഇന്നും ശൈശവാവസഥയിലാണ്. ഇതുകൂടി പൂര്‍ത്തിയായാലെ കണ്ണൂരിന്റെ വളര്‍ച്ച മെച്ചപ്പെടൂ. പ്രളയക്കെടുതി സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടം കോടിക്കണക്കിന് രൂപയുടേതാണ്. സാമ്പത്തിക സഹായം കാത്തുകഴിയുന്ന നാശനഷ്ടത്തിനിരയായവര്‍ ഇനിയും അതിനായി കാത്തുകഴിയുന്നു. ജനുവരി 10നകം സാമ്പത്തിക സഹായം എത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ജനത്തിന് പ്രതീക്ഷയുണ്ട്. കഴിഞ്ഞവര്‍ഷത്തെ പോരായ്മകള്‍ പരിഹരിച്ച് ജനപങ്കാളിത്തത്തോടെ ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കും നടപടികള്‍ക്കും ജനപിന്തുണ വേണം. മെച്ചപ്പെട്ട ജീവിത സാഹചര്യം 2019ല്‍ ജനങ്ങള്‍ക്ക് പ്രാപ്തമാവട്ടെയെന്ന് പുതുവര്‍ഷത്തില്‍ ഞങ്ങള്‍ ആശംസിക്കുന്നു.

LIVE NEWS - ONLINE

 • 1
  39 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  1 hour ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  2 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  5 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു