Saturday, October 21st, 2017

കലാപം; ഹണിപ്രീത് കുറ്റം സമ്മതിച്ചു

കലാപം ഉണ്ടാക്കുന്നതിനായി വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നും ഹണിപ്രീത് സമ്മതിച്ചിട്ടുണ്ട്.

Published On:Oct 12, 2017 | 4:45 pm

honyപഞ്ച്ഗുള: ഗുര്‍മീത് റാം റഹീം സിങിനെ ബലാല്‍സംഗ കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് ഹണിപ്രീത് സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം. ഹണിപ്രീതിന്റെ കസ്റ്റഡി അപേക്ഷ നീട്ടുന്നത് സംബന്ധിച്ച് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ കലാപങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗുര്‍മീത് ബലാല്‍സംഗ കേസില്‍ ശിക്ഷക്കപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച്ഗുളയില്‍ കലാപമുണ്ടാക്കാനുള്ള പദ്ധതി തയാറാക്കിയത് ഹണിപ്രീതാണ്. കലാപം ഉണ്ടാക്കുന്നതിനായി വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നും ഹണിപ്രീത് സമ്മതിച്ചിട്ടുണ്ട്. ഹണിപ്രീതിന്റെ കൂട്ടുപ്രതിയായ സുക്ദീപും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഹണിപ്രീതിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തത് കൊടുത്തത് സുക്ദീപാണ്.

 

 

 

LIVE NEWS - ONLINE

  • 1
    7 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    25 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    30 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    31 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    56 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    1 hour ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ