Wednesday, February 20th, 2019

ഹാന്‍സും, ലഹരി അരിഷ്ടവും പിടികൂടി

കൊച്ചി: മൂവാറ്റുപുഴ പായിപ്ര കോളനി റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയില്‍ നിന്നും ഹാന്‍സും, ലഹരി അരിഷ്ടവും വില്‍പന നടത്തിവന്നയാളെ മൂവാറ്റുപുഴ എക്‌സൈസ് അറസ്റ്റു ചെയ്തു. 232 ലിറ്റര്‍ അരിഷ്ടവും 1950 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പായിപ്ര സ്വദേശി അസീസ്(42) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎ ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഇയാള്‍ പിടിയിലായത്. പായിപ്ര കോളനി റോഡില്‍ ഇയാളുടെ പുരയിടത്തില്‍ പാര്‍ക്ക് ചെയ്ത … Continue reading "ഹാന്‍സും, ലഹരി അരിഷ്ടവും പിടികൂടി"

Published On:Jul 24, 2018 | 8:08 am

കൊച്ചി: മൂവാറ്റുപുഴ പായിപ്ര കോളനി റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയില്‍ നിന്നും ഹാന്‍സും, ലഹരി അരിഷ്ടവും വില്‍പന നടത്തിവന്നയാളെ മൂവാറ്റുപുഴ എക്‌സൈസ് അറസ്റ്റു ചെയ്തു. 232 ലിറ്റര്‍ അരിഷ്ടവും 1950 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പായിപ്ര സ്വദേശി അസീസ്(42) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎ ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഇയാള്‍ പിടിയിലായത്. പായിപ്ര കോളനി റോഡില്‍ ഇയാളുടെ പുരയിടത്തില്‍ പാര്‍ക്ക് ചെയ്ത ഒട്ടോറിക്ഷയിലാണ് ഇവ വില്‍പന നടത്തിവന്നിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും, വിദ്യാര്‍ഥികളുമായിരുന്നു ഉപഭോക്താക്കളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 200 മില്ലി വീതമുള്ള കുപ്പിയിലാണ് അരിഷ്ടം സൂക്ഷിച്ചിരുന്നത്. 1200 ഓളം കുപ്പിയാണ് ഉണ്ടായിരുന്നത്. കഴിച്ചാല്‍ ലഹരി ബാധിക്കുന്നതാണ് അരിഷ്ടം. ഇതര സംസ്ഥാനക്കാരാണ് ഇത് ഉപയോഗിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു