Friday, January 18th, 2019

വീട്ടമ്മയെ ബോധരഹിതയാക്കി കവര്‍ച്ച; ഹോട്ടല്‍ ഉടമ തൂങ്ങിമരിച്ചു

കുഞ്ഞിക്കണ്ണനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയക്കുകയും ഇന്ന് വീണ്ടും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Published On:Jan 18, 2018 | 10:58 am

കാസര്‍കോട്: രാവണേശ്വരം വിലാശ്വരത്ത് വീട്ടമ്മയെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരത്തെ ഹോട്ടല്‍ ഉടമ കുഞ്ഞിക്കണ്ണനെ (55)യാണ് ഇന്ന് രാവിലെ ഹോട്ടലിന് സമീപത്തെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരായ പലരെയും പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുഞ്ഞിക്കണ്ണനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയക്കുകയും ഇന്ന് വീണ്ടും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വേലാശ്വരത്തെ കെ. ജാനകിയെ (65) കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി ബോധരഹിതയാക്കിയ ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 1,90,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. ആറര പവന്റെ സ്വര്‍ണമാല, രണ്ട് സ്വര്‍ണവളകള്‍, അരപ്പവന്റെ സ്വര്‍ണമോതിരം എന്നിവയാണ് കവര്‍ന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല