Friday, November 16th, 2018

കൈത്തറി സംഘങ്ങളെ കൊലക്ക് കൊടുക്കരുത്

          സബ്‌സിഡി, റിബേറ്റ് എന്നീ ഇനങ്ങളില്‍ ലഭിക്കാനുള്ള തുക യഥാസമയം ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ കൈത്തറി സംഘങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് ആറരക്കോടി രൂപ റിബേറ്റിനത്തില്‍ മാത്രം ലഭിക്കാനുണ്ട്. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയവകയില്‍ ലഭിക്കാനുള്ളത് ഒന്നേകാല്‍ കോടിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി റിബേറ്റ് തുക മുടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യകാരണം. ഓണം, വിഷു, ക്രിസ്മസ് എന്നീ ഉത്സവ സീസണുകളിലാണ് ആഭ്യന്തര വില്‍പ്പന സജീവമാവുക. ആഭ്യന്തര … Continue reading "കൈത്തറി സംഘങ്ങളെ കൊലക്ക് കൊടുക്കരുത്"

Published On:Feb 5, 2014 | 5:45 pm

Hand loom Full

 

 

 

 

 
സബ്‌സിഡി, റിബേറ്റ് എന്നീ ഇനങ്ങളില്‍ ലഭിക്കാനുള്ള തുക യഥാസമയം ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ കൈത്തറി സംഘങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് ആറരക്കോടി രൂപ റിബേറ്റിനത്തില്‍ മാത്രം ലഭിക്കാനുണ്ട്. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയവകയില്‍ ലഭിക്കാനുള്ളത് ഒന്നേകാല്‍ കോടിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി റിബേറ്റ് തുക മുടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യകാരണം. ഓണം, വിഷു, ക്രിസ്മസ് എന്നീ ഉത്സവ സീസണുകളിലാണ് ആഭ്യന്തര വില്‍പ്പന സജീവമാവുക.
ആഭ്യന്തര വില്‍പ്പനയും സൊസൈറ്റികളുടെ വരുമാനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കൈത്തറി ഉല്‍പ്പന്ന പ്രദര്‍ശനവും വില്‍പ്പനയുമാണ് യഥാര്‍ത്ഥത്തില്‍ കൈത്തറി സംഘങ്ങളുടെ ജീവവായു. ഉത്സവസീസണ്‍ അല്ലാത്ത അവസരങ്ങളില്‍ വില്‍പ്പനയെന്നത് ചിലയിടത്ത് പേരിന് മാത്രമാണ്. ഉത്സവ സീസണുകളില്‍ പ്രഖ്യാപിക്കുന്ന സ്‌പെഷ്യല്‍ റിബേറ്റിലാണ് പല സംഘങ്ങളും പിടിച്ചുനില്‍ക്കുന്നതു തന്നെ. എന്നാല്‍ സ്‌പെഷ്യല്‍ റിബേറ്റ് ഇനിയും അനുവദിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സംഘങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സ്‌പെഷ്യല്‍ റിബേറ്റില്‍ പുറമെ മറ്റിനങ്ങളിലും സംഘങ്ങള്‍ക്ക് കുടിശ്ശിക നല്‍കാനുണ്ട്. നൂല്‍വാങ്ങിയ വകയിലും കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ടെന്നാണ് പറയപ്പെടുന്നത്.
കൈത്തറി സഹകരണ സംഘങ്ങള്‍ സജീവമായ ജില്ലയാണ് കണ്ണൂര്‍. കൈത്തറിക്ക് പുകള്‍പെറ്റ കണ്ണൂരില്‍ പല സ്വകാര്യ മുതലാളിമാരും ഈ രംഗത്ത് നിന്ന് പിന്മാറിയെങ്കിലും ഇപ്പോഴും പിടിച്ചുനില്‍ക്കുന്ന സൊസൈറ്റികള്‍ ഒട്ടേറെയാണ്. കണ്ണൂര്‍ ജില്ലയി തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒട്ടേറെ സൊസൈറ്റികളുണ്ട്. ഒരു കാലത്ത് ഏറ്റവും വലിയ തൊഴില്‍ദായക സംരംഭം കൂടിയായിരുന്ന കൈത്തറി മേഖലയില്‍ ഇന്നനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഡിമാന്റ് കുറവ് ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. സ്വകാര്യ മേഖലയില്‍ ഇപ്പോഴും ഒറ്റത്തറിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം തൊഴിലാളികളും ഇന്ന് അണിനിരന്നിട്ടുള്ളത് സംഘങ്ങള്‍ക്ക് കീഴിലാണ്. പി എഫ്, ഇ എസ് ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അവര്‍ അര്‍ഹരാണെങ്കിലും ഇപ്പോള്‍ വന്നുപെട്ട പുതിയ പ്രതിസന്ധികാരണം ഇതൊന്നും അടക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലേക്കാണ് ഒട്ടുമിക്ക സൊസൈറ്റികളും നീങ്ങിക്കൊണ്ടിരിക്കുന്നത്. കൈത്തറി സംഘങ്ങളുടെ പ്രതിസന്ധി മുറിച്ച് കടക്കാന്‍ റിബേറ്റ് കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന ആവശ്യം നാനാ കോണുകളില്‍ നിന്നു മുയര്‍ന്നുവരികയാണ്. റിബേറ്റ് അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാട്ടുകയാണെന്നാണ് ഈ മേഖലയിലെ ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. കയറ്റുമതിയില്‍ 40 ശതമാനം കുറവുണ്ടാകുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണി ലക്ഷ്യമിട്ട് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിറ്റഴിക്കാന്‍ ശ്രമിച്ചാലും റിബേറ്റ് യഥാസമയം ലഭിക്കാത്തത് സംഘങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നുണ്ട് ജില്ലയിലെ കൈത്തറി സംഘങ്ങള്‍ക്ക് ഇപ്പോള്‍ വന്നുപെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍തല നടപടികള്‍ അത്യന്താപേക്ഷിതമാണ്. കൈത്തറി മേഖലയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ബജറ്റില്‍ മുന്‍ഗണന നല്‍കുമെന്ന് കരുതിയെങ്കിലും ഈ മേഖലയെ നിരാശപ്പെടുത്തും വിധമായിരുന്നു ബജറ്റ്. കണ്ണൂര്‍ ജില്ലയിലെ കൈത്തറി സംഘങ്ങള്‍ക്ക് മാത്രം ആറരക്കോടിയുടെ കുടിശ്ശികയുള്ള സ്ഥാനത്ത് ബജറ്റില്‍ ആകെ അനുവദിച്ചത് ഏഴ്‌കോടി മാത്രമാണ്. മാത്രവുമല്ല പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായില്ല. കൈത്തറി മേഖലയെ സര്‍ക്കാര്‍ കൈവിടുകയാണോയെന്ന സംശയവും ബജറ്റവതരണ വേളയില്‍ ഉയര്‍ന്നു വന്നിരുന്നു.
ഉത്സവ-ആഘോഷ സീസണുകളാണ് വരാന്‍ വേണ്ടി പോകുന്നത്. ഏറെ നഷ്ടം സഹിച്ചിട്ടാണെങ്കിലും സൊസൈറ്റികളില്‍ ആഭ്യന്തര ഉല്‍പ്പാദനം മുറയ്ക്ക് നടന്നു വരുന്നുണ്ട്. ഇന്നെല്ലെങ്കില്‍ നാളെയെങ്കിലും കുടിശ്ശിക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മിക്ക സംഘങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. ഓരോ സീസണ്‍ കഴിയുമ്പോഴേക്കും റിബേറ്റ്, സബ്ബ്‌സിഡി കുടിശ്ശിക ഭീമമായി വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണക്കിലെടുത്ത് കടക്കെണിയിലായ കൈത്തറി സംഘങ്ങളെ രക്ഷിക്കുകയാണ് വേണ്ടത്.

 

LIVE NEWS - ONLINE

  • 1
    30 mins ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    2 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    3 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    5 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    9 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    10 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    11 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം