Wednesday, February 20th, 2019

ഹനാനെ അധിക്ഷേപിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

ഇയാളെ അസി.കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

Published On:Jul 28, 2018 | 9:41 am

കൊച്ചി: പഠനത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി മീന്‍ വിറ്റ തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ നൂറുദ്ദീന്‍ ഷെയ്ക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. ഇയാളാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവെച്ചത്. ഇയാളെ അസി.കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതേസമയം, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെക്യാമറാമാന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് നൂറുദ്ദീന്‍ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടു. പെണ്‍കുട്ടിയുടെ കഥകള്‍ കേട്ട് അവളെ സഹായിക്കാനാണ് താന്‍ അവിടെ എത്തിയത്. എന്നാല്‍ ഈ ഓണ്‍ലൈന്‍ മാധ്യമത്തിലെ ക്യാമറാമാന്‍ അവരുടെ സ്ഥാപനത്തിന്റെ റേറ്റിംഗിന് വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നു. താന്‍ കുട്ടി്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരുടെയും മനസിലുള്ള സംശയമാണ് താന്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. ഈ വീഡിയോ ഷെയര്‍ ചെയ്ത എല്ലാവരും കുറ്റക്കാരാണെന്നും നൂറുദ്ദീന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍