Monday, November 19th, 2018

നാട്ടുകാര്‍ നല്‍കിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഹനാന്‍

നിങ്ങളുടെ സ്‌നേഹം ഞാന്‍ തിരിച്ചു നല്‍കുന്നു

Published On:Aug 17, 2018 | 12:33 pm

കൊച്ചി: മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായവുമായി ഹനാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപയാണ് ഹനാന്‍ സംഭാവന നല്‍കിയത്. മുമ്പ് നാട്ടുകാര്‍ പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നിങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ പണം ഞാന്‍ സന്തോഷത്തോടെ നിങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നുവെന്നായിരുന്നു ഹനാന്റെ പ്രതികരണം.
സാധാരണക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും മത സംഘടനകളും മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനകളും സിനിമാ താരങ്ങളുമെന്നുവേണ്ട പ്രവാസികള്‍ ഉള്‍പ്പടെ കേരളത്തിന് കൈത്താങ്ങുമായി രംഗത്തുണ്ട്. വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവര്‍ക്ക് വെള്ളവും ഭക്ഷണവും വസ്ത്രവും എത്തിക്കാനും അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് സര്‍വരും. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേനയും രംഗത്തുണ്ട്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    15 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    19 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    21 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    22 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി