Monday, November 19th, 2018

ഹജ്ജ്; നാലാം തവണക്കാര്‍ക്കും 70 കഴിഞ്ഞവര്‍ക്കും സംവരണമില്ല

ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതടക്കം ഇന്ത്യയിലെ ഹജ്ജ് നയം പുനഃപരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സമിതിയുടെതാണ് ഈ നിര്‍ദേശം.

Published On:Oct 18, 2017 | 9:52 am

കോഴിക്കോട്: ഹജ്ജിന് തുടര്‍ച്ചയായി നാലാംതവണ അപേക്ഷിക്കുന്നവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കുമുള്ള സംവരണം വേണ്ടെന്ന ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിര്‍ദേശം സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്ന് ആക്ഷേപം. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതടക്കം ഇന്ത്യയിലെ ഹജ്ജ് നയം പുനഃപരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സമിതിയാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. 70 വയസ്സു കഴിഞ്ഞവരെയും തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചവരെയും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി ഹജ്ജിന് നേരിട്ട് തെരഞ്ഞെടുത്തു വരികയാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒപ്പം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കുള്ള ക്വാട്ട 30 ശതമാനമാക്കി ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, എന്തിനുവേണ്ടിയാണ് ഈ നിര്‍ദേശങ്ങളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. രാജ്യത്ത് ഹജ്ജിന് അപേക്ഷിക്കുന്നവരില്‍ നാലിലൊന്ന് പേര്‍ക്കുപോലും അവസരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞതവണ ഇന്ത്യയില്‍നിന്ന് അപേക്ഷിച്ച 4,48,268 പേരില്‍ 1,23,700 പേര്‍ക്കുമാത്രമാണ് അവസരം ലഭിച്ചത്. കേരളത്തില്‍നിന്ന് 95,236 പേര്‍ ഈ തവണ അപേക്ഷ നല്‍കിയെങ്കിലും 6324 പേര്‍ക്ക് മാത്രമായിരുന്നു അവസരം കിട്ടിയത്. കേരളത്തിലെ അപേക്ഷകരില്‍ എട്ടു ശതമാനത്തിനുപോലും അവസരം ലഭിച്ചില്ല. 300 രൂപ അടച്ച് ഓരോ വര്‍ഷവും അപേക്ഷിക്കുന്ന ഇവരോട് കാണിക്കുന്ന സ്വാഭാവിക നീതിയാണ് സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നത്. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അവസരം നല്‍കിയില്ലെങ്കില്‍ ഹജ്ജ് എന്ന സ്വപ്നം സാക്ഷാത് കരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ഈയൊരു ആനുകൂല്യം നല്‍കിപ്പോന്നത്.

 

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    12 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    16 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    16 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’