Saturday, January 19th, 2019

ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലേക്ക്

ഇതിനകം ഇന്ത്യയില്‍ നിന്നും 32,512 ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്.

Published On:Jul 23, 2018 | 9:54 am

മക്ക: ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും. ജൂലൈ 14ന് മദീനയലെത്തിയ ആദ്യസംഘത്തിലുള്ളവരാണ് എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ മക്കയിലേക്ക് തിരിക്കുക. ഹജ്ജ് ഓപ്പറേഷന്‍ കമ്പനികള്‍ (മുതവിഫ്) നല്‍കുന്ന പ്രത്യേക ബസുകളിലാണ് ഹാജിമാരെ കൊണ്ടുവരുന്നത്. ബസുകളില്‍ തികയാതെ വരുന്ന ബാഗേജുകള്‍ എത്തിക്കാന്‍ പ്രത്യേക ഡൈന വാഹനങ്ങള്‍ ഹജ്ജ് മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുബ്ഹ് നമസ്‌കാരത്തിന് ശേഷം തയാറായി നില്‍ക്കാനാണ് ഹജ്ജ് മിഷനില്‍ നിന്നും മദീനയിലുള്ള തീര്‍ഥാടകര്‍ക്ക് ലഭിച്ച അറിയിപ്പ്.
പഴുതടച്ച തയാറെടുപ്പുകളാണ് മക്കയിലെ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്. കെട്ടിടങ്ങളെല്ലാം പൂര്‍ണമായും സജ്ജമായി കഴിഞ്ഞു. 14 ബ്രാഞ്ചുകളിലായാണ് ഹാജിമാര്‍ക്ക് താമസം ഒരുക്കിയത്. അസീസിയയില്‍ 40 കിടക്കകളുള്ള ആശുപത്രിയും ഗ്രീന്‍ കാറ്റഗറിയില്‍ പത്തുകിടക്കകളുള്ള ആശുപത്രിയും തയാറായി. കൂടാതെ ഓരോ ബ്രാഞ്ചിലും ഓരോ ഡിസ്‌പെന്‍സറി വീതവും ഉണ്ട്. അസീസിയയിലെയും ഹറം പരിസരത്തെയും ഹാജിമാര്‍ക്ക് താമസിക്കുന്ന കെട്ടിടം പെട്ടെന്ന് കണ്ടെത്താന്‍ പ്രത്യേക മാപ്പും പുറത്തിറക്കി.
ഇതിനകം ഇന്ത്യയില്‍ നിന്നും 32,512 ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ സംഘം ഹാജിമാര്‍ ഈ മാസം 29 ന് മക്കയില്‍ എത്തും.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    20 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു