Sunday, January 20th, 2019

ഹജ്ജ്; അഞ്ചാംവര്‍ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്

    കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജി ന് അഞ്ചാം വര്‍ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. റിസര്‍വ് കാറ്റഗറിയില്‍പ്പെട്ട അഞ്ചാം വര്‍ഷക്കാരായി 20,896 പേരാണ് മൊത്തം അപേക്ഷ നല്‍കിയത്. ഇതില്‍ 9,700 പേര്‍ ഗുജറാത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 9,038 പേരും മഹാരാഷ്ട്രയില്‍ നിന്ന് 2,158 പേരുമാണുള്ളത്. നിലവിലുള്ള മാനദണ്ഡം ഹജ്ജ് കമ്മിറ്റി തുടര്‍ന്നാല്‍ ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചേക്കും. 70 വയസ്സിന് മുകളിലുള്ള 1,733 പേരും സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചിട്ടുണ്ട്. … Continue reading "ഹജ്ജ്; അഞ്ചാംവര്‍ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്"

Published On:Feb 11, 2017 | 10:10 am

Makka Hajj Full

 

 

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജി ന് അഞ്ചാം വര്‍ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. റിസര്‍വ് കാറ്റഗറിയില്‍പ്പെട്ട അഞ്ചാം വര്‍ഷക്കാരായി 20,896 പേരാണ് മൊത്തം അപേക്ഷ നല്‍കിയത്. ഇതില്‍ 9,700 പേര്‍ ഗുജറാത്തില്‍ നിന്നാണ്.
കേരളത്തില്‍ നിന്ന് 9,038 പേരും മഹാരാഷ്ട്രയില്‍ നിന്ന് 2,158 പേരുമാണുള്ളത്. നിലവിലുള്ള മാനദണ്ഡം ഹജ്ജ് കമ്മിറ്റി തുടര്‍ന്നാല്‍ ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചേക്കും. 70 വയസ്സിന് മുകളിലുള്ള 1,733 പേരും സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചിട്ടുണ്ട്.
അതേസമയം, ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ കൂടുതല്‍ പേരും ഈ വര്‍ഷവും കേരളത്തില്‍ നിന്നാണ്. തൊണ്ണൂറ്റയ്യായിരത്തോളം അപേക്ഷകളാണ് ഹജ്ജ് ഹൗസില്‍ ലഭിച്ചത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടന്നുവരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം