Monday, July 22nd, 2019

ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു

മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 ഹജ്ജ് തീര്‍ഥാടകര്‍ കരിപ്പൂര്‍ വഴി യാത്രയാവും. ഇന്നലെ രണ്ട് വിമാനങ്ങളിലായി 262 പുരുഷന്മാരും 338 സ്ത്രീകളും അഞ്ച് കുട്ടികളുമുള്‍പ്പെടെ 602 പേരാണ് യാത്ര തിരിച്ചത്. ഇതോടെ ഏഴ് വിമാനങ്ങളിലായി 970 പുരുഷന്മാരും 1,130 സ്ത്രീകളുമുള്‍പ്പെടെ 2,100 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. ഇന്ന് രാവിലെ 8.50നും ഉച്ചക്ക് 2.05നും മൂന്നിനുമുള്ള വിമാനങ്ങളിലാണ് 900 പേര്‍ യാത്രയായത്. ഹാജിമാരെ യാത്രയാക്കാനായി നിരവധി പേരാണ് ചൊവ്വാഴ്ചയും ക്യാമ്പിലെത്തിയത്. യാത്രയയപ്പ് സംഗമത്തിന് ഹജ്ജ് … Continue reading "ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു"

Published On:Jul 10, 2019 | 10:16 am

മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചു. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 ഹജ്ജ് തീര്‍ഥാടകര്‍ കരിപ്പൂര്‍ വഴി യാത്രയാവും. ഇന്നലെ രണ്ട് വിമാനങ്ങളിലായി 262 പുരുഷന്മാരും 338 സ്ത്രീകളും അഞ്ച് കുട്ടികളുമുള്‍പ്പെടെ 602 പേരാണ് യാത്ര തിരിച്ചത്. ഇതോടെ ഏഴ് വിമാനങ്ങളിലായി 970 പുരുഷന്മാരും 1,130 സ്ത്രീകളുമുള്‍പ്പെടെ 2,100 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി.
ഇന്ന് രാവിലെ 8.50നും ഉച്ചക്ക് 2.05നും മൂന്നിനുമുള്ള വിമാനങ്ങളിലാണ് 900 പേര്‍ യാത്രയായത്. ഹാജിമാരെ യാത്രയാക്കാനായി നിരവധി പേരാണ് ചൊവ്വാഴ്ചയും ക്യാമ്പിലെത്തിയത്. യാത്രയയപ്പ് സംഗമത്തിന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് 13ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ആദ്യവിമാനം 14ന് ഉച്ചക്ക് രണ്ടിന് 340 തീര്‍ഥാടകരുമായി പുറപ്പെടും. എയര്‍ ഇന്ത്യയാണ് സര്‍വിസ് നടത്തുന്നത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു