Saturday, July 21st, 2018

ഹജ്ജ് സീസണ്‍ ഇന്ന് അവസാനിക്കും

സംസ്ഥാന സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീര്‍ഥാടകരുടെ അവസാന സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.

Published On:Oct 5, 2017 | 3:32 pm

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ഇന്ന്അവസാനിക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീര്‍ഥാടകരുടെ അവസാന സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ഇതോടെ കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിനെത്തിയ മുഴുവന്‍ തീര്‍ഥാടകസംഘവും നാട്ടിലെത്തി. അതേ സമയം കേരളത്തില്‍ നിന്നുള്ള പത്തോളം ഹാജിമാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി അനുസരിച്ച് ഇവരെ പിന്നീട് സാധാരണ യാത്രാവിമാനങ്ങളില്‍ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ 215 ഓളം ഹാജിമാരാണ് മരിച്ചത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകരില്‍ അവശേഷിക്കുന്ന മുഴുവന്‍ പേരും ഒക്‌ടോബര്‍ ആറിന് മുമ്പ് സൗദി വിടണമെന്നാണ് നിയമം. ഹജ്ജ് വിസയില്‍ എത്തിയ ജീവനക്കാരും നാട്ടിലേക്ക് മടങ്ങണം. ഇനിയും സൗദിയില്‍ തുടര്‍ന്നാല്‍ പിഴയുള്‍പെടെ ശിക്ഷ ലഭിക്കും.

 

 

 

LIVE NEWS - ONLINE

  • 1
    31 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    4 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും