Friday, May 25th, 2018

ഹാജി റോഡിന് പരാതികളേറെയുണ്ട് പറയാന്‍… പക്ഷെ ആര് കേള്‍ക്കും ?

വിവിധ സമരമുറകളുമായി പല സംഘടനകളും രംഗത്ത് വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല.

Published On:Feb 6, 2018 | 12:00 pm

അനുമോള്‍ ജോയ്‌
കണ്ണൂര്‍:
ജില്ലയിലെ തിരക്കേറിയ റോഡായ ഹാജി റോഡിന് പറഞ്ഞാല്‍ തീരാത്ത പരാതികളുണ്ട്. പക്ഷെ പരാതികളേക്കാള്‍ ഇവിടത്തുകാരെ ആശയക്കുഴപ്പത്തിലാക്കുന്നത് ഇത് ആരോട് പറയും എന്നതാണ്. കാരണം ഇവര്‍ ഇന്നും ഇന്നലെയുമല്ല പരിഭവങ്ങളുടെ ഈ ഭാണ്ഡക്കെട്ടഴിക്കുന്നത്. പക്ഷെ ആരും കേട്ടില്ല.. കണ്ടില്ല ഇവരുടെ പരാതികള്‍. അതു കൊണ്ട് കണ്ണുള്ളവര്‍ കാണണം കാതുള്ളവര്‍ കേള്‍ക്കണം ഹാജി റോഡിലെ പരിഭവങ്ങള്‍…
പൊട്ടിക്കിടക്കുന്ന ഓടകള്‍, ദുര്‍ഗന്ധം വമുക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ എന്നിവ നിന്ന് തിരിയാനിടമില്ലാ ഇവിടത്തെ പതിവ് പല്ലവികള്‍ മാത്രം. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ മുഖം തിരിച്ചതോടെ കച്ചവടക്കാരും ലോഡിംഗ് തൊഴിലാളികളും മറ്റും പരാതികളുമായി രംഗത്തെത്തിയിരിക്കുകയാണ്.
എണ്ണിയാല്‍ തീരാത്തത്ര പ്രശ്‌നങ്ങള്‍ ഉണ്ട് ഇവിടെ. പ്രശ്‌നപരിഹാരത്തിനായി മുട്ടിവിളിക്കാത്ത വാതിലുകളുമില്ല. പല സമരമുറകളുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നെങ്കിലും അത് ഒന്നും എവിടെയും എത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ഇവര്‍ക്ക് ഒറ്റ സംശയം മാത്രമാണ് ബാക്കി. തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരോട് പറയും, ആരത് കേള്‍ക്കും…
ശങ്ക തീര്‍ക്കാന്‍ നെട്ടോട്ടമോടണം
ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല ഇവിടെ. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ഇവിടെ ഒരു കംഫര്‍ട്ട് സ്റ്റേഷനെങ്കിലും ഇല്ലെന്ന യാഥര്‍ത്ഥ്യം നഗരാസൂത്രണത്തിലെ വിരേധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
ഒരു വര്‍ഷത്തിലധികമായി പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുനീക്കിയിട്ട്. പുതിയത് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ആരും അത് ചെവികൊണ്ടില്ല. കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തത് കാരണം കിലോമീറ്റര്‍ താണ്ടി റെയിവെ സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനോ, പുതിയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനോ ആണ് ഇവിടുള്ളവര്‍ ആശ്രയിക്കുന്നതെന്ന് കട്ടവടക്കാരും തൊഴിലാളികളും പറഞ്ഞു.
ഓടകള്‍ പൊട്ടിപ്പൊളിഞ്ഞുതന്നെ
മഴക്കാലമായാല്‍ ഹാജി റോഡില്‍ കൂടി നടക്കാന്‍പോലും പറ്റില്ലെന്നാണ് പൊതുവെയുള്ളൊരു അഭിപ്രായം. കാരണം മറ്റൊന്നുമല്ല. ഇവിടുത്തെ ഓടകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഓട പുതുക്കിപ്പണിയണം എന്ന ആവശ്യം ഉന്നയിച്ച് പലതവണ കോര്‍പറേഷന്‍ അധികൃതരെ കണ്ടുവെങ്കിലും നടപടിയെടുക്കാം എന്ന് പറഞ്ഞതല്ലാതെ ഇതുവരെ തുടര്‍ നടപടിയൊന്നും എടുത്തിട്ടില്ലായെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് എം ആര്‍ നൗഷാദ് പറഞ്ഞു.
മാലിന്യ കൂമ്പാരം
ദിനംപ്രതി കോര്‍പറേഷന്റെ നേതൃത്വത്തില്‍ നഗരം ശുചീകരിക്കുന്നവര്‍ ഇവിടെയും എത്തുന്നുണ്ടെങ്കിലും റോഡുകളിലെ ചപ്പുചവറുകള്‍ വൃത്തിയാക്കി അവര്‍ സ്ഥലം വിടുകയാണ് പതിവ്. കടകള്‍ക്ക് പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം ഇവരുടെ കണ്ണില്‍പ്പെടാഞ്ഞിട്ടാണോ അതോ ജോലിഭാരം കുറയ്ക്കാന്‍ അവര്‍ അത് ഒഴിവാക്കിപ്പോയതാണോ എന്നതാണ് പരിസരവാസികളുടെ സംശയം. എന്തായാലും ബന്ധപ്പെട്ട അധികാരികള്‍ പലതവണ ഈ മാലിന്യ കൂമ്പാരം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ നീക്കം ചെയ്യാനുള്ള നടപടികള്‍ എടുക്കാത്തത് ഏറെ അപമാനകരമാണ്.
ലിങ്ക് റോഡ് ചുവപ്പ് നാടയില്‍ തന്നെ
ഹാജി റോഡിലുള്ളവരുടെ കുറേക്കാലത്തെ ഒരു ആഗ്രഹമായിരുന്നു ഹാജി റോഡ് മുതല്‍ റെയില്‍വെ സ്റ്റേഷന്‍ വരെ ഒരു ലിങ്ക് റോഡ് നിര്‍മ്മിക്കുക എന്നത്. ഏറെ നാളത്തെ മുറവിളികള്‍ക്ക് ഒടുവില്‍ അതിന്റെ രൂപരേഖ തയ്യാറായിരുന്നെങ്കിലും അതും ചുവപ്പ് നാടയില്‍ കുടുങ്ങിയെന്നുവേണം പറയാന്‍.
അധികൃതരുടെ വാദം
പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട് ഇവര്‍ക്ക് പറയാന്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉടന്‍ എടുക്കുമെന്നാണ് മേയര്‍ ഇ പി ലതയുടെ വാദം. ഓടകള്‍ നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റും മറ്റും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉടന്‍തന്നെ അത് പൂര്‍ത്തിയാക്കും എന്നൊക്കെയാണ് ബന്ധപ്പെട്ട അധികാരികളുടെ മറുപടി.
അധികൃതര്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ തങ്ങള്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. എല്ലാം ശരിയാകുമെന്ന്. എന്നാല്‍ അതെല്ലാം വെറും വാഗ്ദാനങ്ങള്‍ മാത്രമാണെന്നാണ് പൊതുജനാഭിപ്രായം.

 

 

LIVE NEWS - ONLINE

 • 1
  21 mins ago

  കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

 • 2
  31 mins ago

  ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

 • 3
  49 mins ago

  സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

 • 4
  56 mins ago

  ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

 • 5
  1 hour ago

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

 • 6
  1 hour ago

  നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

 • 7
  1 hour ago

  ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

 • 8
  2 hours ago

  കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

 • 9
  2 hours ago

  തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി