Saturday, January 19th, 2019

രോമവളര്‍ച്ച നീക്കാന്‍ വാക്‌സിംഗ്

    ശരീരത്തിലെ അമിത രോമവളര്‍ച്ച നീക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതു വാക്‌സിംഗ്് തന്നെയാണ്. പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറവുള്ള രോമനിര്‍മാര്‍ജന രീതിയാണ് എന്നതുതന്നെ കാരണം. എങ്കിലും വാക്‌സിംഗ് വേദനയുണ്ടാക്കും. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് വാക്‌സിംഗിനു ശേഷം അലര്‍ജിയും കണ്ടേക്കാം. ഇതൊഴിവാക്കാന്‍ ഇപ്പോള്‍ ജെല്‍ അടങ്ങിയ വാക്‌സ് ഉണ്ട്. സാധാരണയായി വാക്‌സ് ചെയ്യും മുമ്പ് ചര്‍മത്തില്‍ പൗഡര്‍ ഇട്ട ശേഷമാണ് വാക്‌സ് പുരട്ടി രോമം പിഴുതുമാറ്റുക. ഇതിനു പകരം പ്രത്യേക ജെല്‍ പുരട്ടിയ ശേഷം വാക്‌സ് … Continue reading "രോമവളര്‍ച്ച നീക്കാന്‍ വാക്‌സിംഗ്"

Published On:Aug 28, 2013 | 4:38 pm

Waxing

 

 
ശരീരത്തിലെ അമിത രോമവളര്‍ച്ച നീക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതു വാക്‌സിംഗ്് തന്നെയാണ്. പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറവുള്ള രോമനിര്‍മാര്‍ജന രീതിയാണ് എന്നതുതന്നെ കാരണം. എങ്കിലും വാക്‌സിംഗ് വേദനയുണ്ടാക്കും. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് വാക്‌സിംഗിനു ശേഷം അലര്‍ജിയും കണ്ടേക്കാം. ഇതൊഴിവാക്കാന്‍ ഇപ്പോള്‍ ജെല്‍ അടങ്ങിയ വാക്‌സ് ഉണ്ട്.
സാധാരണയായി വാക്‌സ് ചെയ്യും മുമ്പ് ചര്‍മത്തില്‍ പൗഡര്‍ ഇട്ട ശേഷമാണ് വാക്‌സ് പുരട്ടി രോമം പിഴുതുമാറ്റുക. ഇതിനു പകരം പ്രത്യേക ജെല്‍ പുരട്ടിയ ശേഷം വാക്‌സ് ചെയ്യുന്നതാണ് പുതിയ രീതി. വേദന അനുഭവപ്പെടില്ല. വാക്‌സിംഗിനു ശേഷം അലര്‍ജി തടയാന്‍ ലെമണ്‍ ഓയില്‍ പുരട്ടുന്നു.
മുഖത്തെ രോമങ്ങള്‍ വാക്‌സ് ചെയ്യുന്നതു കടുത്ത വേദനയുളവാക്കാറുണ്ട്. ഇതൊഴിവാക്കുന്ന പ്രത്യേക വാക്‌സ് ഇപ്പോള്‍ മുഖത്തെ രോമങ്ങള്‍ വേദനയില്ലാതെ നീക്കാന്‍ സഹായിക്കുന്നു. പോട്ട് രൂപത്തിലുള്ള പാത്രത്തിനുള്ളില്‍ കിട്ടുന്ന വാക്‌സ് അതില്‍ നിന്നു പുറത്തെടുക്കാതെ തന്നെ ഡബിള്‍ ബോയ്‌ലിംഗ്് വഴി ചൂടാക്കാം. മുഖത്തു പുരട്ടിയ ശേഷം ഉണങ്ങുമ്പോള്‍ വിരല്‍കൊണ്ട് പീല്‍ കളയാം. പ്രത്യേക തുണിയോ സ്ട്രിപ്പോ ആവശ്യമേയില്ല. അതിനുശേഷം മുഖത്ത് കോള്‍ഡ് ക്രീം കൊണ്ടു മസാജ് ചെയ്യാം.
ഇത് എളുപ്പത്തില്‍ ഉണ്ടാക്കാം. 300 ഗ്രാം നാരങ്ങാ നീരില്‍ അമ്പതു ഗ്രാം പഞ്ചസാര ചേര്‍ക്കുക. (ഏകദേശം എട്ടു നാരങ്ങയുടെ നീര്). ചെറുതീയില്‍ ഏകദേശം 15-20 മിനിറ്റ് അടുപ്പില്‍വച്ചു ചെറുതീയില്‍ ചൂടാക്കണം. ഇളംബ്രൗണ്‍ നിറം വരുമ്പോള്‍ വിരലിലെടുത്ത് പാകം നോക്കണം. ഒരു നൂല്‍ പരുവമാവുമ്പോള്‍ തണുപ്പിച്ച് ടിന്നിലടച്ച് സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ ഇതില്‍ അല്‍പമെടുത്ത് ഡബിള്‍ ബോയിലിംഗ്‌ചെയ്ത് ചൂടാക്കണം.
വാക്‌സിംഗിനു മുമ്പ് ത്വക്കില്‍ പൗഡറിട്ടശേഷം സ്റ്റീല്‍ കത്തികൊണ്ട് വാക്‌സ് പുരട്ടാം. ഇനി സ്ട്രിപ്പോ കോട്ടണ്‍ തുണിയോ അമര്‍ത്തി വച്ചശേഷം എതിര്‍ദിശയിലേക്കു വലിക്കണം. അതിനു ശേഷം ത്വക്കില്‍ ആഫ്റ്റര്‍ വാക്‌സ് ജെല്ലോ കലാമിന്‍ ലോഷനോ പുരട്ടാം. ചര്‍മത്തില്‍ പാടുകള്‍ വരാതിരിക്കാന്‍ നന്നായി മസാജ് ചെയ്യണം. സെന്‍സിറ്റീവ് സ്‌കിന്‍ ആണെങ്കില്‍ ആന്റി റാഷസ് ക്രീം പുരട്ടുക.
റെഡിമെയ്ഡ് സ്ട്രിപ്പുകള്‍ കൊണ്ട് വാക്‌സ് ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. ഒരുവശത്ത് വാക്‌സ് ഉള്ള റെഡിമെയ്ഡ് വാക്‌സ് സ്ട്രിപ്പുകള്‍ ചെറിയ രോമങ്ങള്‍ വേരോടെ അകറ്റാന്‍ സഹായിക്കും. രോമവളര്‍ച്ചയുള്ള ഭാഗത്തു സ്ട്രിപ് ഒട്ടിച്ചശേഷം എതിര്‍ ദിശയിലേക്കു വലിക്കുക. രോമ നിര്‍മാര്‍ജനത്തിനു ശേഷം പായ്ക്കറ്റില്‍ തന്നെയുള്ള ലിക്വിഡ് ടിഷ്യു കൊണ്ടു തുടച്ച് വാക്‌സ് പൂര്‍ണമായും ത്വക്കില്‍ നിന്ന് നീക്കം ചെയ്യണം. ഉണങ്ങിയാല്‍ വാക്‌സ് ചര്‍മത്തില്‍ നിന്നു നീക്കം ചെയ്യാന്‍ വിഷമമാകും.

 

LIVE NEWS - ONLINE

 • 1
  13 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  14 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  15 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  15 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  17 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  18 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  19 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  19 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  20 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു