Saturday, January 19th, 2019

മുടികൊഴിച്ചില്‍ നിസാരമായി കാണരുത്, അനാരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്

ഹൈപ്പോതൈറോയ്ഡിസം കാരണം മുടി കൊഴിച്ചില്‍ ഉണ്ടാകും

Published On:Oct 31, 2018 | 8:46 am

മുടികൊഴിച്ചല്‍ സൗന്ദര്യപ്രശ്‌നമായി കാണുന്നവരാണ് നമ്മള്‍. പുതിയ എണ്ണകള്‍ പരീക്ഷിച്ചും, മറ്റ് രീതികളിലും മുടികൊഴിച്ചലിന് പരിഹാരം തേടുന്നു. എന്നാല്‍ മുടി കൊഴിച്ചിലും ആരോഗ്യവും തമ്മില്‍ വളരെ ബന്ധമുണ്ട്. അതിനാല്‍ തന്നെ മുടികൊഴിച്ചല്‍ ഉള്ളവര്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് അറിയണം. ഇല്ലെങ്കില്‍ അത് ഗുരുതരമാകാന്‍ കാരണമാവുന്നു. എന്തൊക്കെ ആരോഗ്യകരമായ പ്രതിസന്ധികളാണ് മുടി കൊഴിച്ചില്‍ രൂക്ഷമാവുമ്പോള്‍ ഉണ്ടാവുന്നതെന്നോ.
ശരീരത്തില്‍ അയേണ്‍ കുറവുണ്ടെങ്കിലും മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായിരിക്കും. ഇത് അനീമിയ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവാണെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് മറ്റ് പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. അര്‍ബുദമെന്ന പിടിപെട്ടിട്ടുണ്ടെങ്കില്‍, ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ചര്‍മ്മത്തിലെ അര്‍ബുദം, കൃത്യമായി രോഗനിര്‍ണയം നടത്താന്‍ സാധിക്കാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് അതിരൂക്ഷമായ മുടി കൊഴിച്ചില്‍.
പ്രോട്ടീന്റെ കുറവ് ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍ ശരീരത്തില്‍ കുറവാണെങ്കില്‍ അത് പലപ്പോഴും മുടി കൊഴിച്ചലിന് കാരണമാകുന്നു. ഹൈപ്പോതൈറോയ്ഡിസം കാരണം മുടി കൊഴിച്ചില്‍ ഉണ്ടാകും. പലപ്പോഴും നിങ്ങളുടെ പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ട് ഹൈപ്പോതൈറോയ്ഡിസം പ്രശ്നത്തിലാക്കുമ്പോള്‍ മുടി കൊഴിച്ചില്‍ വഴി ശരീരം പ്രതികരിക്കുന്നു. തലയോട്ടിയിലെ അണുബാധയാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് മുടി വളരുന്നതിന് പ്രശ്നമുണ്ടാക്കുന്നു. അതിലുപരി മുടിയുടെ ഫോളിക്കിളുകളെ നശിപ്പിക്കുന്നു. തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ മൂലം പലപ്പോഴും ഇത് പല വിധത്തില്‍ പ്രശ്നമുണ്ടാക്കുന്നു. ഒരു തരത്തിലുള്ളല ഫംഗസ് ആണ് ഇതിന് കാരണമാവുന്നത്.

LIVE NEWS - ONLINE

  • 1
    5 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്