നമ്മള് ചെയ്യുന്ന പല കാര്യങ്ങളും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നവയാണ്
നമ്മള് ചെയ്യുന്ന പല കാര്യങ്ങളും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നവയാണ്
നല്ല ആരോഗ്യമുള്ള മുടി ഏവരുടെയും ആഗ്രമാണ്. എന്നാല്‍ എത്രപേര്‍ കാര്യമായി മുടിയെ സംരക്ഷിക്കുന്നുണ്ട് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല, മുഖ സംരക്ഷണത്തിന് കൊടുക്കുന്ന അത്ര പ്രാധാന്യം ആരും തന്നെ മുടിക്ക് നല്‍കാറില്ല എന്നതാണ് സത്യം. കേശസംരക്ഷണത്തിനായി പ്രത്യേകം സമയം കണ്ടെത്തണമെന്നില്ല് നമ്മള് ജീവിതത്തതില്‍ ചെയ്യുന്ന ചില തെറ്റായ രീതികള്‍ മാറ്റിയാല്‍ മതി. കാരണം നമ്മള് ചെയ്യുന്ന പല പ്രവര്‍ത്തികളും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ഈ കാര്യങ്ങള്‍ അരുത്
കുളിച്ച് കഴിഞ്ഞ് ഉണങ്ങാത്ത മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടരുത്. ഇത് മുടിയിലുള്ള സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. ഒപ്പം മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. തലയില്‍ ഒരിക്കലും ചൂട് വെള്ളം ഒഴിക്കാന്‍ പാടില്ല. ഇത് മുടി കൊഴിച്ചലിനും, മുടിയുടെ നിറം ഇല്ലാതാക്കുന്നതിനും കാരണമാവുന്നു.
നനഞ്ഞ മുടി ചീകുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് വേണ്ട. ഇത്തരത്തില്‍ ചെയ്യുന്നത് മുടി പൊട്ടിപ്പോകുന്നതിന് കാരണമാവുന്നു. ഒപ്പം മുടിയുടെ വളര്‍ച്ച മുരടിക്കാനും കാരണമാവുന്നു. നനഞ്ഞ മുടി കെട്ടിവെയ്ക്കുന്നതും നല്ല ശീലമല്ല. മുടിയില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നു, പൊട്ടിപോകാനും കാരണമാവുന്നു.