Friday, September 21st, 2018

പണത്തിന് മീതെ പറന്ന സിഗൂര്‍സണ്‍ പരുന്ത്

ഐസ്‌ലന്റ് മധ്യനിരതാരം ജില്‍ഫി സിഗൂര്‍സണിനെ ഏകദേശം 372.84 കോടി രൂപക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ എവര്‍ടണ്‍ സ്വന്തമാക്കി.

Published On:Aug 17, 2017 | 10:50 am

ലണ്ടന്‍: പണത്തിന് മീതെ പരുന്തും പറക്കില്ലെന്നൊരു നാട്ടുചൊല്ലുണ്ട്. എന്നാല്‍ കാല്‍പ്പന്തു കളിയില്‍ പണത്തിന് മുകളില്‍ മാത്രമെ പരുന്തുകള്‍ പറക്കാറുള്ളൂ. കോടികള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച് ബ്രസീല്‍ താരം നെയ്മര്‍ ബാഴ്‌സ വിട്ടസംഭവത്തിലെ ആശ്ചര്യം വിട്ടുമാറും മുമ്പ് ഇതാ മറ്റൊരു താര ലേലം.
ഐസ്‌ലന്റ് മധ്യനിരതാരം ജില്‍ഫി സിഗൂര്‍സണാണ് 45 ദശലക്ഷം പൗണ്ടിനാണ് (ഏകദേശം 372.84 കോടി രൂപ)ക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ എവര്‍ടണിലെത്തിയത്. 2014 ല്‍ ചെല്‍സിയില്‍ നിന്ന് ബെല്‍ജിയംകാരനായ റൊമേലു ലുകാകുവിനെ ടീമില്‍ എത്തിക്കാന്‍ എവര്‍ടണ്‍ 31 ദശലക്ഷം പൗണ്ട് (ഏകദേശം 263 കോടി രൂപ) മുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് വീണ്ടും തങ്ങളുട ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക്് സിഗുര്‍സണെ വലയിലാക്കിയത്.
27 വയസുകാരനായ സിഗൂര്‍സണ്‍ അഞ്ചു വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 2014ല്‍ സ്വാന്‍സി സിറ്റിയില്‍ എത്തിയ സിഗൂര്‍സണ്‍ 106 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകള്‍ നേടിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    28 mins ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    1 hour ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    3 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    4 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    7 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    11 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    12 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി