Saturday, January 19th, 2019

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞു

ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണമിടരുത് എന്ന പ്രചരണമല്ല വരുമാനക്കുറവിന് കാരണമെന്ന് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്.

Published On:Nov 7, 2018 | 10:59 am

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ 90 ലക്ഷത്തോളം രൂപയുടെ കുറവ് വന്നതായി ദേവസ്വം ബോര്‍ഡ്. പ്രളയത്തിന് ശേഷമാണ് ക്ഷേത്രവരുമാനത്തില്‍ ഇത്രയും വലിയ തുകയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തിന് മുന്‍പ് വരെ പ്രതിമാസം നാല് കോടിയോളം രൂപയുടെ വരുമാനം ലഭിച്ചിരുന്നതായും ജൂണിന് ശേഷം ഈ തുകയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മൂന്നേകാല്‍ കോടിയും സെപ്റ്റംബറില്‍ മൂന്നരക്കോടിയുമാണ് വരുമാനമുണ്ടായത്. അതേസമയം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണമിടരുത് എന്ന പ്രചരണമല്ല വരുമാനക്കുറവിന് കാരണമെന്ന് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വ്യക്തമാക്കി. ഭക്തര്‍ സ്വമേധയാ ചെയ്യുന്ന വഴിപാടുകള്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ വിചാരിച്ചാല്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു