Monday, February 19th, 2018

ഗുര്‍മീത് സിംഗ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് കര്‍ശന സുരക്ഷയൊരുക്കും

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലുമുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ 30പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published On:Aug 26, 2017 | 10:08 am

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ റാം റഹീം സിംഗിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിംഗിന് ഉന്നതതല സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ സുരക്ഷാച്ചുമതല ഏറ്റെടുക്കണോയന്ന് രഹസ്യാന്വേഷണ സൂചനകള്‍ വിലയിരുത്തിയശേഷം ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം എടുക്കും. തിങ്കളാഴ്ചയാണ് ഗുര്‍മീതിന് ശിക്ഷ വിധിക്കുന്നത്.
2000ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റി നിന്ന് നിയമബിരുദം നേടിയ സിംഗ് ജുഡിഷ്യല്‍ സര്‍വീസില്‍ വരുന്നതിന് മുമ്പ് പഞ്ചാബ്,ഹരിയാന കോടതികളില്‍ അഭിഭാഷകനായി ജോലി നോക്കി. പൊതുവേ മിതഭാഷിയായ സിംഗ് പക്ഷേ, കോടതിയില്‍ എത്തിയാല്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടത്താറുണ്ട്. സിവില്‍, ക്രിമിനല്‍ കേസുകളാണ് സിംഗ് വാദിച്ചു വന്നത്. 2016 സെപ്തംബറില്‍ അപകടത്തില്‍പെട്ട ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന നാല് പേരെ ആശുപത്രിയിലെത്തിച്ചും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു സിംഗ്. അഡിഷണല്‍ ജില്ലാ ജഡ്ജി ആയിരുന്ന ജഗദീപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് സി.ബി.ഐ കോടതി ജഡ്ജിയായി നിയമിതനായത്. 2012ല്‍ ഹരിയാന ജുഡിഷ്യല്‍ സര്‍വീസില്‍ ചേര്‍ന്ന സിംഗിനെ ആദ്യം സോനാപതിലാണ് നിയമിച്ചത്.
അതിനിടെ ഗുര്‍മീത് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലുമുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ 30പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

 • 2
  13 hours ago

  പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

 • 3
  19 hours ago

  ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

 • 4
  22 hours ago

  നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

 • 5
  22 hours ago

  സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

 • 6
  23 hours ago

  മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

 • 7
  1 day ago

  തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

 • 8
  1 day ago

  വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

 • 9
  2 days ago

  ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍