Wednesday, April 24th, 2019

കാലിഫോര്‍ണിയില്‍ വെടിവെപ്പ്: 13 പേര്‍ കൊല്ലപ്പെട്ടു

30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published On:Nov 8, 2018 | 7:08 pm

കാലിഫോര്‍ണിയ: യു.എസിലെ ലോസ് ആഞ്ജലിസിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.
30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാത്രി 11.30ഓടെ ബാറിലേക്ക് ഒരാള്‍ എത്തുകയും എത്തിയ ഉടന്‍ തന്നെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് വിവരം അറിഞ്ഞെത്തിയപ്പോള്‍ തന്നെ ഇയാളെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് പറയുന്നു. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം