Tuesday, September 25th, 2018

വ്യവസായിയുടെ കൊല ; സംഘത്തെ ഏകോപിപ്പിച്ചയാള്‍ കസ്റ്റഡിയില്‍

തൃക്കരിപ്പൂര്‍ : ഗള്‍ഫ് വ്യവസായി എ ബി അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ സംഘത്തെ ഏകൊപിപ്പിച്ച അന്യസംസ്ഥാനക്കാരനായ വ്യാപാരിയെ പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ണൂരില്‍ നിന്നും അറസ്റ്റിലായ പ്രതിയെയാണ് സ്വകാര്യ വാഹനത്തില്‍ മഫ്ടിയിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്. തൃക്കരിപ്പൂരിലും പരിസരങ്ങളിലും സുമോ വാഹനത്തില്‍ അതിവ രഹസ്യമായാണ് പോലിസ് ഇയാളെ കൊണ്ടുവന്നത്. മെട്ടമ്മല്‍, വെള്ളാപ്പ്, പടന്ന, ചെറുവത്തൂര്‍, എന്നിവിടങ്ങളിലാണ് പ്രതിയെ കൊണ്ടുവന്നത്. കൊലപാതകത്തിന് പിന്നില്‍ മുഖ്യകണ്ണിയായത് ഉത്തരേന്ത്യക്കാരനായ ഒരു ബിസിനസുകാരനാനെന്നും പുറത്തു വന്നിട്ടുണ്ട്. … Continue reading "വ്യവസായിയുടെ കൊല ; സംഘത്തെ ഏകോപിപ്പിച്ചയാള്‍ കസ്റ്റഡിയില്‍"

Published On:Aug 8, 2013 | 11:41 am

തൃക്കരിപ്പൂര്‍ : ഗള്‍ഫ് വ്യവസായി എ ബി അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ സംഘത്തെ ഏകൊപിപ്പിച്ച അന്യസംസ്ഥാനക്കാരനായ വ്യാപാരിയെ പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ണൂരില്‍ നിന്നും അറസ്റ്റിലായ പ്രതിയെയാണ് സ്വകാര്യ വാഹനത്തില്‍ മഫ്ടിയിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്. തൃക്കരിപ്പൂരിലും പരിസരങ്ങളിലും സുമോ വാഹനത്തില്‍ അതിവ രഹസ്യമായാണ് പോലിസ് ഇയാളെ കൊണ്ടുവന്നത്. മെട്ടമ്മല്‍, വെള്ളാപ്പ്, പടന്ന, ചെറുവത്തൂര്‍, എന്നിവിടങ്ങളിലാണ് പ്രതിയെ കൊണ്ടുവന്നത്. കൊലപാതകത്തിന് പിന്നില്‍ മുഖ്യകണ്ണിയായത് ഉത്തരേന്ത്യക്കാരനായ ഒരു ബിസിനസുകാരനാനെന്നും പുറത്തു വന്നിട്ടുണ്ട്. സംഭവം നടത്താന്‍ ഇയാളെ ആരെങ്കിലും ഏല്‍പ്പിച്ചതാണോ എന്നുള്ള കാര്യം ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സലാം ഹാജിയുടെ സ്ഥാപനത്തില്‍ ജോലി നോക്കിയ ആളാണ് ഇപ്പോള്‍ പിടിയിലായ അന്യ സംസ്ഥാനക്കാരന്‍ എന്നാണ് വിവരം. ശാരീരിക അസുഖമുള്ളതിനാല്‍ പുതിയ ബിസിനസ്സുകളിലൊന്നും സലാം ഹാജി ഏര്‍പ്പെട്ടിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും പോലീസ് അത്പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ദുബായിയില്‍ നോവല്‍റ്റി റസ്‌റ്റൊറന്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന ബന്ധുക്കളുടെ അറിവ് തെറ്റാണെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന. അടുത്തകാലത്ത് പാര്‍ട്ട്ണര്‍ഷിപ്പില്‍ ന്യൂ നോവല്‍റ്റി എന്നാ സ്ഥാപനം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് വഴിപിരിഞ്ഞ് പാര്‍ട്ണര്‍ഷിപ്പ് ഒഴിവായിരുന്നു. ഇതുമായി കൊലക്ക് ബന്ധമുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ദുബായിയില്‍ സ്വന്തമായി ഫഌറ്റുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സൈബര്‍ സെല്ലിന്റെ കാര്യക്ഷമമായ ഇടപെടലാണ് അന്വേഷണത്തെ ഇത്ര വേഗത്തില്‍ മുന്നോട്ടുകൊണ്ട് പോകാനായതെന്നാണ് വിലയിരുത്തുന്നത്. രണ്ടു ദിവസത്തിനകം പ്രതികളെക്കുറിച്ചുള്ള ചിത്രം പൂര്‍ണമാകുമെന്നാണ് അറിയുന്നത്. ഇത് വരെയുള്ള കേസിന്റെ പുരോഗതി വിലയിരുത്താന്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി ഓഫീസില്‍ ഇന്ന് രാവിലെ 11 മണിയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.

LIVE NEWS - ONLINE

 • 1
  52 mins ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  3 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  4 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  7 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  7 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  9 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  9 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  10 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  10 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു