Monday, June 17th, 2019

ഗള്‍ഫില്‍ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് മെമ്പര്‍ മരിച്ചു

യു എ ഇയില്‍ സന്ദര്‍ശന വിസയിലെത്തിയ ഷാഫി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Published On:Jun 12, 2019 | 9:36 am

കാസര്‍കോട്: യു എ ഇയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് മെമ്പര്‍ മരിച്ചു. മധൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ പുളിക്കൂര്‍ പള്ളത്തെ ഷാഫി (47) ആണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് സംഭവം. യു എ ഇയില്‍ സന്ദര്‍ശന വിസയിലെത്തിയ ഷാഫി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും സുഖംപ്രാപിച്ചില്ല.
നേരത്തെ പുളിക്കൂര്‍ മഹല്ല് ജമാഅത്ത് സെക്രട്ടറി, പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മൊയ്തീന്‍ ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    24 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി