Thursday, November 15th, 2018

ഗുജറാത്ത് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍ എസ് യുവിന് മിന്നുന്ന ജയം

        അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ബി ജെ പി നേതാവ് നരേന്ദ്ര മോദിക്ക് സ്വന്തം തട്ടകത്തില്‍ കനത്ത പ്രഹരം. ഗുജറാത്തിലെ സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍ എസ് യു) മിന്നുന്ന വിജയം നേടി. എട്ട് സീറ്റുകളില്‍ ആറെണ്ണവും നേടിയാണ് എന്‍ എസ് യു വന്‍വിജയം നേടിയത്. മുഖ്യ എതിരാളികളായ ബി ജെ പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ ബി വി പിക്ക് രണ്ടു … Continue reading "ഗുജറാത്ത് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍ എസ് യുവിന് മിന്നുന്ന ജയം"

Published On:Mar 4, 2014 | 10:30 am

Gujrat University NSU Full

 

 

 

 
അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ബി ജെ പി നേതാവ് നരേന്ദ്ര മോദിക്ക് സ്വന്തം തട്ടകത്തില്‍ കനത്ത പ്രഹരം. ഗുജറാത്തിലെ സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍ എസ് യു) മിന്നുന്ന വിജയം നേടി. എട്ട് സീറ്റുകളില്‍ ആറെണ്ണവും നേടിയാണ് എന്‍ എസ് യു വന്‍വിജയം നേടിയത്. മുഖ്യ എതിരാളികളായ ബി ജെ പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ ബി വി പിക്ക് രണ്ടു സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍ എസ് യുവിന്റെ വിജയം മോദിക്ക് എതിരാളിയല്ലെന്ന ആരോപണം നേരിടുന്ന രാഹുല്‍ ഗാന്ധിക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
വിജയത്തിനു പിന്നാലെ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നേരാം വണ്ണം ചെയ്യാന്‍ കഴിയാത്ത ആള്‍ക്കെങ്ങിനെ രാജ്യം ഭരിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ് സിംഘ്‌വി ചോദിച്ചു. ഇതിനു പിന്നാലെ ചില ന്യൂനപക്ഷ സംഘടനകളില്‍ പെട്ടവരും സമാജ്‌വാദി, ബി എസ് പി പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തു. സിംഘ്‌വിയുടെ പത്രസമ്മേളനത്തില്‍ വെച്ചാണ് ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

LIVE NEWS - ONLINE

  • 1
    3 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    56 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    1 hour ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു