Saturday, July 21st, 2018

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉജ്വല വിജയം നേടുമെന്ന് സര്‍വെ

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഈ മാസം 9നും 14നും ആണ് നടക്കുക. ഡിസംബര്‍ 18നുള്ളില്‍ ഫലവും പുറത്ത് വരും.

Published On:Dec 7, 2017 | 11:30 am

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉജ്വല വിജയം കൈവരിക്കുമെന്ന് അഭിപ്രായ സര്‍വെ. ആകെയുള്ള 182 സീറ്റില്‍ ബി.ജെ.പിക്ക് 111 സീറ്റും കോണ്‍ഗ്രസിന് 68 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗ വി.എം.ആര്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ പറയുന്നത്. നവംബര്‍ 23 നും 30നും ഇടയില്‍ 6000 പേരുമായി നടത്തിയ അഭിമുഖത്തിലാണ് സര്‍വെ ഫലം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ഇന്ത്യ ടി.വി വി.എം ആര്‍ സര്‍വെയും ബി.ജെ.പി വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. ബി.ജെ.പിക്ക് 106 മുതല്‍ 116 സീറ്റുകളും കോണ്‍ഗ്രസിന് 63 മുതല്‍ 73 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്. എ.ബി.പി. ന്യൂസ് സി.എസ്.ഡി.എസ്. സര്‍വെയും കഴിഞ്ഞദിവസം ബി.ജെ.പി. വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ 91മുതല്‍ 99 സീറ്റുകളുമായി കഷ്ടിച്ച് ജയിക്കാന്‍ കഴിയുകയുള്ളുവെന്നാണ് അവര്‍ കണക്കാക്കുന്നത്.
എല്ലാ സര്‍വെ ഫലങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം നേടുമെന്ന് പറയുന്നുണ്ടെങ്കിലും ഭരിക്കാന്‍ ഭൂരിപക്ഷം നേടില്ലെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഈ മാസം 9നും 14നും ആണ് നടക്കുക. ഡിസംബര്‍ 18നുള്ളില്‍ ഫലവും പുറത്ത് വരും.

 

 

LIVE NEWS - ONLINE

  • 1
    17 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    57 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും