Friday, September 21st, 2018

ഗിന്നസിലെത്തിയ ‘ക്ലെവര്‍’ അനിമേഷന്‍!

    ഒരു മിനിറ്റ് 24 സെക്കണ്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം നിര്‍മ്മിച്ച് വര്‍ക്കലക്കാരന്‍ ഗിന്നസിലേക്ക്. വര്‍ക്കല ജ്യോതി ഭവനില്‍ ഡോ. ജഗദീഷ് പിള്ളയാണ് വേഗം കൊണ്ട് ഗിന്നസിലേക്ക് ചേക്കേറിയത്. അറിയുന്തോറും വിസ്മയമേകുന്നതാണ് ജഗദീഷിന്റെ എല്ലി ദ് ക്ലെവര്‍ എന്ന ചിത്രം. ഇപ്പോള്‍ യുപിയിലെ വരാണസിയില്‍ താസിക്കുന്ന ജഗദീഷിന്റെ ജീവിത വിസ്മയങ്ങള്‍ കൗതുകമേകുന്നതാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ ലോകം അനിമേഷന്‍ ചിത്രങ്ങള്‍ക്ക് എന്നും വിഷയമായിരുന്നു. ഇത്തരമൊരു കാലത്തിന്റെ കാഴ്ചയാണ് എല്ലി ദ് ക്ലെവറിലുള്ളത്. സുഹൃത്തുക്കളുടെ … Continue reading "ഗിന്നസിലെത്തിയ ‘ക്ലെവര്‍’ അനിമേഷന്‍!"

Published On:Aug 26, 2013 | 4:32 pm

Dr Jagadeesh Animation

 

 
ഒരു മിനിറ്റ് 24 സെക്കണ്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം നിര്‍മ്മിച്ച് വര്‍ക്കലക്കാരന്‍ ഗിന്നസിലേക്ക്. വര്‍ക്കല ജ്യോതി ഭവനില്‍ ഡോ. ജഗദീഷ് പിള്ളയാണ് വേഗം കൊണ്ട് ഗിന്നസിലേക്ക് ചേക്കേറിയത്. അറിയുന്തോറും വിസ്മയമേകുന്നതാണ് ജഗദീഷിന്റെ എല്ലി ദ് ക്ലെവര്‍ എന്ന ചിത്രം. ഇപ്പോള്‍ യുപിയിലെ വരാണസിയില്‍ താസിക്കുന്ന ജഗദീഷിന്റെ ജീവിത വിസ്മയങ്ങള്‍ കൗതുകമേകുന്നതാണ്.
മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ ലോകം അനിമേഷന്‍ ചിത്രങ്ങള്‍ക്ക് എന്നും വിഷയമായിരുന്നു. ഇത്തരമൊരു കാലത്തിന്റെ കാഴ്ചയാണ് എല്ലി ദ് ക്ലെവറിലുള്ളത്. സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ബുദ്ധിമാനായ എല്ലി എന്ന ആന നല്‍കുന്ന മറുപടിയാണ് ഒന്നേകാല്‍ മിനിറ്റില്‍ പറയുന്നത്. ജിറാഫ്, സീബ്ര, ആട്, മുള്ളന്‍പന്നി തുടങ്ങിയ സുഹൃത്തുക്കളാണ് ചോദ്യങ്ങളുമായി എല്ലിയെ നേരിടുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്‍കി എല്ലി കഴിവു തെളിയിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
2012 നവംബര്‍ 16 ന് കോയമ്പത്തൂരിലെ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ്് മാനേജ്‌മെന്റായിരുന്നു (ഐഐആര്‍എം) ചിത്ര നിര്‍മാണത്തിന്റെ വേദി. ഐഐആര്‍എം പ്രസിഡന്റ് ഡോ. സുബ്രഹ്മണ്യനാണ് ഈ ദൗത്യത്തിലേക്കുള്ള പ്രചോദനം. അദ്ദേഹം ഒരു ലോക റെക്കോര്‍ഡിന് ഉടമയാണ്. ഏറ്റവും കൂടുതല്‍ സമയം തുടര്‍ച്ചയായി പഠിപ്പിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ്.
നവംബര്‍ 16 ഗിന്നസ് ദിനമാണ്. ലോക റെക്കര്‍ഡിനായി ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രകടനം നടക്കുന്ന ദിവസം. ഡോക്യുമെന്ററി നിര്‍മാണത്തിലെ എന്റെ താല്‍പര്യം അറിയുന്ന സുബ്രഹ്മണ്യം സാര്‍ അതിവേഗ അനിമേഷന്‍ ചിത്ര നിര്‍മാണത്തില്‍ ഒരു കൈ നോക്കാന്‍ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആ ദൗത്യത്തിന് ഒരുങ്ങി.
രണ്ടു മാസം മുന്‍പു തന്നെ ഗിന്നസ് അധികൃതരുമായി ബന്ധപ്പെട്ട് പ്രകടനം നടത്താന്‍ അനുമതി തേടി. സാറിന്റെ സഹായത്തോടെ ഐഐആര്‍എമ്മില്‍ അതിനുള്ള വേദി ഒരുങ്ങി. പ്രകടനം നിരീക്ഷിക്കുന്നതിനായി തമിഴ്‌നാട്ടിലെ രണ്ട് കായിക പരിശീലകരെ ഗിന്നസ് അധികൃതര്‍ നിയമിച്ചു. അവര്‍ക്ക് ഗിന്നസ് പ്രകടനത്തിന്റെ നിബന്ധനകളെല്ലാം നേരത്തെ ലഭിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള പരിശോധനയാണ് അവര്‍ നടത്തുന്നത്. കടുകിട വിട്ടുവീഴ്ചയ്ക്ക് തയാറാവില്ല, കാരണം റെക്കോര്‍ഡിന്റെ വിശ്വാസ്യതയെ ബാധിക്കുമല്ലോ?
പ്രകടനം തുടങ്ങുന്നതു മുതല്‍ തീരുന്നതു വരെ അവര്‍ സ്ഥാപിച്ചിരിക്കുന്ന വിഡിയോ കാമറയുടെ ഫ്രെയിമില്‍ നിന്നു നീങ്ങാനാവില്ല. പ്രകടനത്തിന്റെ എല്ലാഘട്ടവും വിഡിയോയില്‍ പതിഞ്ഞിരിക്കണം. തമിഴ്‌നാട്ടിലെ ഒരു കോളജിലെ കായിക പരിശീലകരാണ് ഗിന്നസ് നിരീക്ഷകരായി എത്തിയത്. ചിത്രത്തിന്റെ വിഷയം സംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍ മുതല്‍ ഒരു ദേശീയ ചാനലില്‍ സംപ്രേഷണം ചെയ്യുന്നതു വരെയുള്ള സമയമാണ് ഗിന്നസുകാര്‍ കണക്കാക്കുന്നത്. എല്ലി ദ് ക്ലെവര്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മണിക്കൂര്‍ 34 മിനിറ്റ് 18 സെക്കണ്ട് എടുത്തു. ചിത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ക്ക് അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം.
എല്ലാം കൂടി പൂര്‍ത്തിയായപ്പോള്‍ രണ്ടര മണിക്കൂര്‍. ചാനലില്‍ സംപ്രേഷണം പൂര്‍ത്തിയാകുന്നതു വരെ സ്‌റ്റോപ്പ് വാച്ച് ഓടിക്കൊണ്ടിരിക്കും. ചിത്രം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ചാനല്‍ ആസ്ഥാനത്തേക്കു ഇന്റര്‍നെറ്റ് മുഖേന അയക്കാന്‍ പ്രയാസമായി. അനിമേഷന്‍ ചിത്രത്തിന്റെ ഫയലിന്റെ വലിപ്പമായിരുന്നു ആ തടസം. ചിത്രത്തെ മറ്റൊരു ഫോര്‍മാറ്റിലേക്കു മാറ്റി, ഇമെയില്‍ മുഖേന ചാനല്‍ ഓഫീസിലെത്തിച്ചു. വൈകുന്നേരം ആറിനു ശേഷം അമൃതാ ചാനലില്‍ എല്ലി ദ് ക്ലെവര്‍ അനിമേഷന്‍ ചിത്രം ഒരു ഇന്ത്യക്കാരന്റെ അപൂര്‍വ നേട്ടമായി സംപ്രേഷണം ചെയ്തു. ടിവി സ്‌ക്രീനില്‍ ചിത്രം കണ്ടു തൃപ്തിയായതോടെ നിരീക്ഷകര്‍ സ്‌റ്റോപ്പ് വാച്ച് ഓഫു ചെയ്തു – മൂന്നു മണിക്കൂര്‍, 34 മിനിറ്റ് 18 സെക്കന്റ്. ഡോക്യുമെന്റിയുടെയും ആനിമേഷന്റെയും ലോകത്ത് ഈ വര്‍ക്കലക്കാരന്‍ തന്റെ യാത്ര തുടരുകയാണ്. ്‌വിസ്മയമേകുന്ന ഡോക്യുമെന്ററികള്‍ ജഗദീഷില്‍ നിന്ന് ലോകം ഇനിയും പ്രതീക്ഷിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  22 mins ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  1 hour ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  3 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  3 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  6 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  7 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  11 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  12 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി