അക്കാദമിസ്റ്റും പൊതു പ്രവര്‍ത്തകയുമായ റിത ജതീന്ദര്‍ ആണ് ഹൃദയസ്തംഭനം കാരണം മരിച്ചത്
അക്കാദമിസ്റ്റും പൊതു പ്രവര്‍ത്തകയുമായ റിത ജതീന്ദര്‍ ആണ് ഹൃദയസ്തംഭനം കാരണം മരിച്ചത്
ശ്രീനഗര്‍: ദൂരദര്‍ശനില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം പൊതുപ്രവര്‍ത്തക അന്തരിച്ചു. അക്കാദമിസ്റ്റും പൊതു പ്രവര്‍ത്തകയുമായ റിത ജതീന്ദര്‍ ആണ് മരിച്ചത്.
ജമ്മു ആന്റ് കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട് കള്‍ച്ചര്‍ ആന്റ് ലാംഗ്വേജസിന്റെ സെക്രട്ടറി കൂടിയാണ് റിത. ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് റിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായത്.