Monday, November 19th, 2018

ജി.എസ്.ടി നിരാശാജനകം: ധനമന്ത്രി തോമസ് ഐസക്

ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലായി. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായില്ല.

Published On:Jun 29, 2018 | 11:39 am

തിരു: ചരക്കു സേവന നികുതി (ജി.എസ്.ടി) യുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതിയില്ല. ഈ നിഗമനത്തില്‍ തനിക്ക് വീഴ്ചപറ്റി. താന്‍ ജി.എസ്.ടിയുടെ വക്താവല്ല. അങ്ങനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലായി. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ധനമന്ത്രി നടത്തേണ്ട ഇടപെടലുകളാണ് താന്‍ നടത്തിയത്. ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലം ചെയ്തില്ല. വില കുറക്കാത്ത 150 കമ്പനികള്‍ക്കെതിരെ കേരളം പരാതി നല്‍കിയപ്പോള്‍ ചട്ടം മാറ്റിയെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയതെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’