Monday, November 19th, 2018

കേരളത്തില്‍ തുണി വരവ് നിലച്ചു

കണ്ണൂര്‍: രാജ്യം ഒറ്റനികുതി ഘടനയിലേക്ക് മാറിയതോടെ ചെക്കുപോസ്റ്റുകളെല്ലാം വിവരശേഖരണ കേന്ദ്രങ്ങളായി മാറി. ജില്ലയുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ചെക്കുപോസ്റ്റുകളായ കൂട്ടുപുഴ, മാഹി, പാറാല്‍, മേക്കുന്ന്, കച്ചേരിക്കടവ്, പേരട്ട എന്നീ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 12മണിമുതല്‍ വാണിജ്യനികുതി വിഭാഗത്തിന്റെ പരിശോധന നിര്‍ത്തി. വാഹനങ്ങള്‍ ഇന്ന് മുതല്‍ പരിശോധിക്കേണ്ടതില്ല എന്ന ഉത്തരവ് എല്ലാ ചെക്കുപോസ്റ്റുകളിലും കഴിഞ്ഞദിവസമെത്തിയിരുന്നു. എന്നാല്‍ എക്‌സൈസിന്റെ പരിശോധന സാധാരണ പോലെ തുടരും. അര്‍ധരാത്രി 12മണിക്കുശേഷമെത്തുന്ന വാഹനങ്ങളുടെ പരിശോധനയെ കുറിച്ച് ടാക്‌സ് ടവറില്‍ നിന്ന് പ്രത്യേക നിര്‍ദേശമില്ലാത്തതിനാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ … Continue reading "കേരളത്തില്‍ തുണി വരവ് നിലച്ചു"

Published On:Jul 1, 2017 | 11:09 am

കണ്ണൂര്‍: രാജ്യം ഒറ്റനികുതി ഘടനയിലേക്ക് മാറിയതോടെ ചെക്കുപോസ്റ്റുകളെല്ലാം വിവരശേഖരണ കേന്ദ്രങ്ങളായി മാറി. ജില്ലയുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ചെക്കുപോസ്റ്റുകളായ കൂട്ടുപുഴ, മാഹി, പാറാല്‍, മേക്കുന്ന്, കച്ചേരിക്കടവ്, പേരട്ട എന്നീ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 12മണിമുതല്‍ വാണിജ്യനികുതി വിഭാഗത്തിന്റെ പരിശോധന നിര്‍ത്തി. വാഹനങ്ങള്‍ ഇന്ന് മുതല്‍ പരിശോധിക്കേണ്ടതില്ല എന്ന ഉത്തരവ് എല്ലാ ചെക്കുപോസ്റ്റുകളിലും കഴിഞ്ഞദിവസമെത്തിയിരുന്നു. എന്നാല്‍ എക്‌സൈസിന്റെ പരിശോധന സാധാരണ പോലെ തുടരും.
അര്‍ധരാത്രി 12മണിക്കുശേഷമെത്തുന്ന വാഹനങ്ങളുടെ പരിശോധനയെ കുറിച്ച് ടാക്‌സ് ടവറില്‍ നിന്ന് പ്രത്യേക നിര്‍ദേശമില്ലാത്തതിനാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ ആശങ്ക തുടരുകയാണ്. ജി എസ് ടി പ്രഖ്യാപിച്ച ശേഷം എത്തുന്ന വാഹനങ്ങളിലെ ബില്ല് വാങ്ങിയശേഷം കടത്തിവിടാനാണ് നിര്‍ദേശമെങ്കിലും ബില്ലില്ലാതെയെത്തുന്ന വാഹനത്തെ എന്തുചെയ്യണമെന്ന നിര്‍ദേശം ഇന്നലെ രാത്രിവരെ ലഭിക്കാത്തതും ഉദ്യോഗസ്ഥരെ വിഷമിപ്പിച്ചിട്ടുണ്ട്.
ജിഎസ്ടി നിലവില്‍ വന്നെങ്കിലും വൈകുന്നേരം അന്യസംസ്ഥാനത്തെ അതിര്‍ത്തികളില്‍ വാറ്റ് ആധാരമാക്കി ബില്ല് ചെയ്തിട്ടുള്ള സാധനങ്ങള്‍ക്ക് ഇ ഡിക്ലറേഷന്‍ ഉള്‍പ്പെടെ എങ്ങിനെയാണ് എടുക്കേണ്ടതെന്ന് നിര്‍ദേശമില്ല. ഈ ആശങ്ക നിലനില്‍ക്കെ ഗ്രാനൈറ്റ് കമ്പനിക്കാര്‍ വന്‍തോതില്‍ കള്ളബില്ലുകളുമായി ചെക്കുപോസ്റ്റുകള്‍ കടക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്.അതിനിടെ രാജ്യത്ത് 65ലക്ഷം നികുതിദായകര്‍ ജി എസ് ടി ശൃംഖലയിലേക്ക് മാറിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കാന്‍ 60,000 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. 30 സംസ്ഥാനങ്ങള്‍ ജിഎസ്ടി നിയമം പാസാക്കിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സിലിന്റെ 17 യോഗങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞു. രാജ്യവ്യാപകമായി ജിഎസ്ടി സേവന കേന്ദ്രങ്ങള്‍ നിലവില്‍ വരും. നോഡല്‍ ഓഫീസര്‍മാരും നിയമിയതരാകും. നികുതിദായകരുടെ സംശയങ്ങള്‍ ഇവര്‍ ദുരീകരിക്കും. എന്നാല്‍ തുണി വില്‍പ്പനക്ക് ഉയര്‍ന്ന നിരക്കില്‍ നികുതി ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് അന്യസംസ്ഥാനങ്ങളിലെ തുണി വ്യാപാരികള്‍ സമരം തുടങ്ങിയതിനാല്‍ കേരളത്തില്‍ തുണിയുടെ വരവ് നിലച്ചു.
ചെന്നൈ സര്‍ക്കാര്‍പേട്ട് ഗോഡൗണ്‍ സ്ട്രീറ്റിലുള്ള ആയിരത്തോളം വ്യാപാരികള്‍ നടത്തുന്ന പണിമുടക്ക് നാലാംദിവസവും തുടരുകയാണ്. അവിടെ മിന്റ്‌സ്ട്രീറ്റിലെ മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണത്രെ. ഈറോഡ്, തിരുപ്പൂര്‍, പോണ്ടിബസാര്‍, രംഗനാഥന്‍സ്ട്രീറ്റ് പുരുഷവാക്ക്, മൈലാപൂര്‍, എന്നിവിടങ്ങളിലെ വ്യാപാരികള്‍ തുണി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നാലാംദിവസവും കച്ചവടം നിലച്ചതോടെ 200 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. തമിഴ്‌നാട്ടില്‍ തുണിത്തരങ്ങള്‍ എത്തിക്കുന്നു. സൂറത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലുള്ള തുണിനിര്‍മാതാക്കളും ദിവസങ്ങളായി സമരത്തിലാണ്. അതിനാലാണ് തുണി വരവ് നിലച്ചത്.

 

 

LIVE NEWS - ONLINE

 • 1
  8 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  8 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  11 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  14 hours ago

  ശബരിമല കത്തിക്കരുത്

 • 5
  15 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  15 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  15 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  16 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  17 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’