Tuesday, September 25th, 2018

ജിഎസ്ടി,ഹോട്ടലുകളില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

പുതിയ രീതിയില്‍ ബില്ല് നല്‍കേണ്ടതിനെപ്പറ്റി വിശദീകരിക്കും. ആദ്യഘട്ടത്തില്‍ കര്‍ശന നടപടിയുണ്ടാവില്ല.

Published On:Jul 6, 2017 | 10:26 am

കണ്ണൂര്‍: ഹോട്ടലുകളില്‍ ചരക്ക് സേവനനികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാന്‍ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തും.
ഹോട്ടലുകള്‍ സന്ദര്‍ശിച്ച് ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ പുതിയ രീതിയില്‍ ബില്ല് നല്‍കേണ്ടതിനെപ്പറ്റി വിശദീകരിക്കും. ആദ്യഘട്ടത്തില്‍ കര്‍ശന നടപടിയുണ്ടാവില്ല.
പ്രധാന കേന്ദ്രങ്ങളിലെ പ്രധാന ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ് ഉദ്യോഗസ്ഥരെത്തുക. ഇതിന് വാണിജ്യനികുതി ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുമ്പ് സര്‍വ്വീസ് ടാക്‌സ് ഈടാക്കാതിരുന്ന പലഹോട്ടലുകളും അരശതമാനം നികുതിമാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ രീതിയില്‍ ഇതില്‍ വ്യത്യാസമുണ്ട്. 20 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് നികുതിയില്ല.
20 മുതല്‍ 75 ലക്ഷം വരെയുള്ളവര്‍ക്ക് 5 ശതമാനം, അതിനുമുകളില്‍ 12 ശതമാനം, ഹോട്ടല്‍ എ സിയാണെങ്കില്‍ 18 ശതമാനം എന്നിങ്ങനെയാണ് നികുതി. ഈ രീതിയില്‍ നികുതി നിശ്ചയിക്കുന്നത് വ്യാപാരികളെ പരിചയപ്പെടുത്തും. നല്‍കുന്ന ബില്ലിന്റെ സീരിയല്‍ നമ്പര്‍ കൃത്യമായി നല്‍കണം. ജി എസ് ടി നമ്പറും നികുതി നിരക്കും സ്ഥാപനത്തില്‍ കൃത്യമായ വിവരം ബില്ലിലുണ്ടാവണം. ഇത് ഹോട്ടലുകള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. കൃത്യമായ ബില്ല് നല്‍കാതെ നികുതി വെട്ടിപ്പിന് വരെ വഴിയൊരുക്കുന്ന രീതിയില്‍ ചില ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യനികുതി വിഭാഗത്തിന്റെ നടപടി. അതിനിടെ ജി എസ് ടിയെ മറികടക്കാന്‍ വന്‍കിട ഹോട്ടലുകള്‍ പുതിയ വഴികള്‍ തേടുന്നുണ്ട്. ഹോട്ടല്‍ മുറികളുടെ വാടകയില്‍ ജി എസ് ടി മൂന്ന് സ്ലാബുകളിലായാണ് ഈടാക്കുന്നത്. 999 രൂപ വരെയുള്ള മുറികള്‍ക്ക് നികുതിയില്ല. 1000 മുതല്‍ 2499 വരെ 12 ശതമാനം. 2500 മുതല്‍ 7499 വരെ 18 ശതമാനം, 7500 മുതല്‍ 28 ശതമാനം എന്നിങ്ങനെയാണിത്. നേരത്തെ 5000 രൂപയ്ക്ക് മുകളിലുള്ള മുറികള്‍ക്കെല്ലാം 28 ശതമാനമായിരുന്നു ജി എസ് ടി തീരുമാനിച്ചിരുന്നത്. ഹോട്ടലുടമകളുടെ അഭ്യര്‍ത്ഥനമാനിച്ചാണ് ഇത് പരിഷ്‌ക്കരിച്ചത്. ഇത് മറികടക്കുന്നതിനുള്ള വഴികളാണ് ഇപ്പോള്‍ ഹോട്ടലുടമകള്‍ തേടുന്നത്. ഉയര്‍ന്ന വാടക തൊട്ടുതാഴെയുള്ള സ്ലാബിലേക്ക് കുറിച്ചുകൊണ്ട് ജി എസ് ടി കുറയ്ക്കുക എന്നതാണ് ഇതിലൊന്ന്. ജി എസ് ടിയുമായി ബന്ധപ്പെട്ട് പ്രമുഖ ഹോട്ടലുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ജി എസ് ടി നടപ്പിലാക്കിയതിനാല്‍ ഭക്ഷണത്തിന് നിശ്ചിത ശതമാനം ടാക്‌സ് അടക്കണമെന്ന നിദ്ദേശമാണ് നോട്ടീസിലുള്ളത്.
നോണ്‍ എ സി വിഭാഗത്തില്‍ 12 ശതമാനവും എ സി വിഭാഗത്തില്‍ 18 ശതമാനവും നികുതി ഈടാക്കുമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഭക്ഷണവില വര്‍ദ്ധനവിനെക്കുറിച്ച് തര്‍ക്കം ഉടലെടുത്തതോടെയാണ് നോട്ടീസ് പതിക്കാന്‍ തീരുമാനിച്ചത്. പുതിയ വില വിവര പട്ടിക വൈകാതെ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ ചില എ സി ഹോട്ടലുകളില്‍ 140 രൂപയുടെ ബിരിയാണി കഴിച്ചാല്‍ ജി എസ് ടി പ്രകാരം 165 രൂപ കൊടുക്കണം. നോണ്‍ എ സിയില്‍ ആണെങ്കില്‍ 16 രൂപ അധികം നല്‍കണം. അസംസ്‌കൃത സാധനങ്ങളുടെ വില കുറയാത്തിടത്തോളം കാലം ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    20 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു