Friday, January 18th, 2019

വില വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് തോമസ് ഐസക്‌

തിരു: ജിഎസ്ടിയുടെ പേരില്‍ സാധനങ്ങളുടെ വില്‍പ്പനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് മന്ത്രി ടിഎം തോമസ് ഐസക്. ഇത് നിയമവിരുദ്ധമാണ്. നിലവിലെ നികുതിനിരക്ക് അനുസരിച്ച് ബഹുഭൂരിപക്ഷം നിേത്യാപയോഗസാധനങ്ങള്‍ക്കും നികുതി കുറയും. ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം. ചില കേന്ദ്രങ്ങള്‍ നിലവിലെ പരമാവധി വിലക്ക്പുറമെ ജിഎസ്ടിയും ചുമത്തി സാധനങ്ങള്‍ വില്‍ക്കുന്നെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാ നികുതിയും ഉള്‍പ്പെട്ടതാണ് പരമാവധി വില്‍പ്പനവില. ജിഎസ്ടിയില്‍ 85 ശതമാനത്തോളം ചരക്കുകള്‍ക്കും നികുതിനിരക്ക് കുറഞ്ഞു. മൂല്യവര്‍ധിത നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, കേന്ദ്ര … Continue reading "വില വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് തോമസ് ഐസക്‌"

Published On:Jul 4, 2017 | 8:00 am

തിരു: ജിഎസ്ടിയുടെ പേരില്‍ സാധനങ്ങളുടെ വില്‍പ്പനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് മന്ത്രി ടിഎം തോമസ് ഐസക്. ഇത് നിയമവിരുദ്ധമാണ്. നിലവിലെ നികുതിനിരക്ക് അനുസരിച്ച് ബഹുഭൂരിപക്ഷം നിേത്യാപയോഗസാധനങ്ങള്‍ക്കും നികുതി കുറയും. ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം. ചില കേന്ദ്രങ്ങള്‍ നിലവിലെ പരമാവധി വിലക്ക്പുറമെ ജിഎസ്ടിയും ചുമത്തി സാധനങ്ങള്‍ വില്‍ക്കുന്നെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാ നികുതിയും ഉള്‍പ്പെട്ടതാണ് പരമാവധി വില്‍പ്പനവില. ജിഎസ്ടിയില്‍ 85 ശതമാനത്തോളം ചരക്കുകള്‍ക്കും നികുതിനിരക്ക് കുറഞ്ഞു. മൂല്യവര്‍ധിത നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, കേന്ദ്ര എക്‌സൈസ് നികുതി, കേന്ദ്ര പദ്ധതികളുടെ പരസ്യത്തിനായി ഏര്‍പ്പെടുത്തുന്ന സര്‍വീസ് ചാര്‍ജ്, വിവിധ സെസുകള്‍, സംസ്ഥാനങ്ങളുടെ പ്രവേശന നികുതി, കേന്ദ്ര വില്‍പ്പന നികുതി ഉള്‍പ്പെടെയുള്ളയെല്ലാം ചേര്‍ത്താണ് പരമാവധി ചില്ലറവില്‍പ്പന വില നിര്‍ണയിക്കുന്നത്. എന്നാല്‍, ജിഎസ്ടിയുടെ പേരില്‍ ഇതിനെല്ലാം മുകളില്‍ പുതിയ നികുതി നിര്‍ണയിച്ച് മനഃപൂര്‍വം വില വര്‍ധിപ്പിക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് നികുതിനിരക്ക് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചതു മുതല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിക്ക് രണ്ട് കത്ത് അയച്ചു. ഏതെല്ലാം ഇനങ്ങള്‍ക്കായിരിക്കും വില കുറയുക എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടു. ചുരുക്കം വിവരങ്ങള്‍ മാത്രമാണ് കിട്ടിയത്. വിശദവിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജിഎസ്ടി നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് പരാതികളില്‍ നടപടി എടുക്കാനാകില്ല. വാണിജ്യനികുതി വകുപ്പിന് പരാതി സ്വീകരിക്കാം. ഈ പരാതി ആന്റി ജിഎസ്ടിയുടെ പ്രൊഫിറ്ററി അതോറിറ്റിക്ക് കൈമാറും. അതോറിറ്റിയുടെ സംസ്ഥാനതല മോണിറ്ററിങ് സമിതി പരാതികളില്‍ ശിക്ഷാ നടപടികളും സ്വീകരിക്കും. ജിഎസ്ടി നിയമത്തിലെ വ്യവസ്ഥയുടെ ഭാഗമായ ആന്റി പ്രൊഫിറ്ററി അതോറിറ്റിക്ക് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിക്കാമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    25 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    43 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    6 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം