Saturday, October 21st, 2017

ജി എസ് ടി; നവംബര്‍ 1ന് സംസ്ഥാനത്ത് കടയടപ്പ് സമരം

കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

Published On:Oct 12, 2017 | 1:26 pm

കണ്ണൂര്‍: ജി എസ് ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തും. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ചരക്കു സേവന നികുതി ഉത്തരവ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതു വരെ വാറ്റ് നിയമത്തില്‍ വ്യാപാരം നടത്താന്‍ വ്യാപാരികള്‍ക്ക് ഇളവ് നല്‍കണം, വാടകയ്ക്കും ശമ്ബളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു 24 മണിക്കൂര്‍ സമരം നടത്തുന്നത്.
ഒക്ടോബര്‍ 25ന് എറണാകുളത്ത് സംസ്ഥാനതല പ്രക്ഷോഭ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കടയടപ്പ് സമരത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിനു സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. 16ന് നടത്തുന്ന യു ഡി എഫ് ഹര്‍ത്താല്‍ നിരാകരിക്കും. ഹര്‍ത്താല്‍ സംബന്ധിച്ച് പ്രാദേശികമായി യോഗം ചേര്‍ന്നു തീരുമാനമെടുക്കാന്‍ യൂണിറ്റുകള്‍ക്കു അധികാരം നല്‍കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    10 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    28 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    33 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    34 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    59 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ