Monday, November 19th, 2018

ജിഎസ്ടി; വ്യാപാരി നേതാക്കളുമായി മന്ത്രി നാളെ ചര്‍ച്ച നടത്തും

ബില്ലിലുള്ള തെറ്റുകള്‍ പരിഹരിക്കുക എന്നതല്ലാതെ വ്യാപാരികളില്‍നിന്ന് ഒരു തരത്തിലുള്ള പിഴയും ഈടാക്കില്ല

Published On:Jul 8, 2017 | 12:42 pm

കണ്ണൂര്‍: ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിനായി നാളെ ധനമന്ത്രി തോമസ് ഐസക് വിവിധ വ്യാപാരി വ്യവസായി പ്രതിനിധികളുമായി തിരുവന്തപുരത്ത് ചര്‍ച്ച നടത്തും. ഈ സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി 11-ാം തീയതി ആഹ്വാനം ചെയ്ത കടയടപ്പ് സമരത്തില്‍നിന്ന് പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിലുള്ള തെറ്റുകള്‍ പരിഹരിക്കുക എന്നതല്ലാതെ വ്യാപാരികളില്‍നിന്ന് ഒരു തരത്തിലുള്ള പിഴയും ഈടാക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. പെട്രോള്‍ പമ്പുകളും മെഡിക്കല്‍ ഷോപ്പുകളും ചൊവ്വാഴ്ചത്തെ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇറച്ചിക്കോഴിക്ക് 87 രൂപയാക്കി വില നിശ്ചയിച്ച നടപടികള്‍ക്കെതിരെ കോഴി വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നതായും സുചനയുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും നഷ്ടം സഹിക്കാന്‍ തയ്യാറല്ലെന്നും കേരള പൗള്‍ട്രി ഫെഡറേഷന്‍ വ്യക്തമാക്കി.അതേസമയം ചൊവ്വാഴ്ച നടക്കുന്ന സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കളായ ദേവസ്യ മേച്ചേരിയും പുനത്തില്‍ ബാഷിത്തും അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    4 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    7 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    10 hours ago

    ശബരിമല കത്തിക്കരുത്

  • 5
    11 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    11 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    11 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    13 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    13 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’