Friday, November 24th, 2017

ജി എസ് ടി വന്നിട്ടും വില കുറഞ്ഞില്ല

രാജ്യമൊട്ടാകെ ഏകീകൃത നികുതിഘടന ഏര്‍പ്പെടുത്തി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ എല്ലാ മേഖലകളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് നിരാശ. നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹോട്ടലുകളില്‍ ഭക്ഷണ സാധന വില കൂട്ടി. ജി എസ് ടി ഏര്‍പ്പെടുത്തിയതിലെ അപാകത ചൂണ്ടിക്കാട്ടി ഹോട്ടലുകള്‍ സമരപാതയിലാണ്. തേങ്ങ, വെളിച്ചെണ്ണ, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചിക്കന്‍ എല്ലാറ്റിനും വില ഉയര്‍ന്നുതന്നെ. ജി എസ് ടിയിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോള്‍ സര്‍ക്കാറിനുമില്ല. ആദ്യ അനുഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. നികുതി … Continue reading "ജി എസ് ടി വന്നിട്ടും വില കുറഞ്ഞില്ല"

Published On:Sep 13, 2017 | 1:31 pm

രാജ്യമൊട്ടാകെ ഏകീകൃത നികുതിഘടന ഏര്‍പ്പെടുത്തി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ എല്ലാ മേഖലകളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് നിരാശ. നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹോട്ടലുകളില്‍ ഭക്ഷണ സാധന വില കൂട്ടി. ജി എസ് ടി ഏര്‍പ്പെടുത്തിയതിലെ അപാകത ചൂണ്ടിക്കാട്ടി ഹോട്ടലുകള്‍ സമരപാതയിലാണ്. തേങ്ങ, വെളിച്ചെണ്ണ, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചിക്കന്‍ എല്ലാറ്റിനും വില ഉയര്‍ന്നുതന്നെ. ജി എസ് ടിയിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോള്‍ സര്‍ക്കാറിനുമില്ല. ആദ്യ അനുഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. നികുതി വരുമാനത്തില്‍ ആദ്യമാസം 500 കോടിയുടെ കുറവുണ്ടാകുമെന്നാണ് സൂചന. ചരക്ക് സേവന നികുതി നിലവില്‍ വന്ന ശേഷം വില കുറക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതേവരെ അതുണ്ടായില്ല.
2016 നവംബര്‍ 8നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സുപ്രധാന നടപടി മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. കള്ളപ്പണക്കാരെ കണ്ടെത്താനും കള്ളനോട്ട് കണ്ടെത്താനും ഭീകരവാദികളെ അമര്‍ച്ച ചെയ്യാനും നോട്ട് നിരോധനം സഹായകരമാവുമെന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അറിയിച്ചിരുന്നു. 300 ദിവസം കഴിഞ്ഞിട്ടും ഉദ്ദേശിച്ച ഫലം കാണുന്നില്ല. അന്ന് മൂന്നുലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. സഹകരണ ബാങ്കുകളിലെ നിക്ഷേപവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിക്ഷേപവും കണക്കാക്കാന്‍ ബാക്കിയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. അപ്പോള്‍ തിരിച്ചെത്തിയ നോട്ടുകള്‍ 100 ശതമാനം കവിയും. 16000 കോടി രൂപ മാത്രമാണ് തിരിച്ചെത്തിയതെന്നാണ് ആര്‍ ബി ഐ കണക്ക്. അപ്പോള്‍ മൂന്നുലക്ഷം കോടിയുടെ കണക്ക് എങ്ങിനെ ശരിയാകുമെന്ന് ജനം ചോദിക്കുന്നു. കള്ളപ്പണം മുഴുവനായും തിരിച്ചെത്തിയില്ലെന്ന് മാത്രമല്ല, ഭീകരവാദികളുടെ പ്രവര്‍ത്തനം തടയാനോ നിയന്ത്രിക്കാനോ കഴിഞ്ഞതുമില്ല. 2016ല്‍ കശ്മീരിലും അതിര്‍ത്തിയിലും കൊല്ലപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ 2017ല്‍ കൊല്ലപ്പെട്ടു. മൂന്ന് ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ നോട്ട് പിന്‍വലിച്ചതിനുശേഷം രാജ്യത്ത് പൂട്ടി. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 5.7 ആയി കുറഞ്ഞു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.2 ശതമാനത്തിന്റെ കുറവാണ് വളര്‍ച്ചാ നിരക്കിലുണ്ടായത്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തുടക്കത്തിലെ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അന്ന് റെയിന്‍ കോട്ടിട്ട് ബാത്ത്‌റൂമില്‍ പോയാലുള്ള അനുഭവം പറഞ്ഞ് കളിയാക്കുകയായിരുന്നു പ്രധാനമന്തി ചെയ്തത്. തൊഴിലില്ലായ്മയും രാജ്യത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നതും ആശങ്കക്ക് വഴിവെക്കുകയാണ്. ഏകീകൃത നികുതി ഘടന ഏര്‍പ്പെടുത്തിയത് ധൃതിപ്പെട്ടാണെന്നും തുടക്കത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നുമുള്ള ധനകാര്യ വിദഗ്ധരുടെ മുന്നറിയിപ്പ് ഇപ്പോള്‍ ശരിയായിരിക്കുന്നു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആശ്വാസ നടപടികള്‍ ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്ന് ധനമന്ത്രിക്ക് പ്രതീക്ഷയുണ്ട്. നൂറോളം സാധനങ്ങളുടെ വില കുറയുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ചവര്‍ പകുതിയിലധികം സാധനങ്ങളുടെ വില പോലും കുറഞ്ഞിട്ടില്ല എന്ന വസ്തുത മനസിലാക്കിയിട്ടും മൗനം പാലിക്കുന്നു. ജി എസ് ടിയുടെ പ്രയോജനം പൂര്‍ണമായും ജനങ്ങളിലെത്താന്‍ ഇനിയും വൈകിക്കൂടാ. അതിനുള്ള ഊര്‍ജിത നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്.

LIVE NEWS - ONLINE

  • 1
    12 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    19 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    43 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    47 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    51 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    3 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍