Monday, September 24th, 2018

ജിഎസ്ടി വില്ലനാകുന്നു പ്ലൈവുഡ്‌സ് വ്യവസായികള്‍ നാളെ കണ്ണൂരില്‍ ഒത്തുചേരും

കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ പ്ലൈവുഡ്‌സ് ആന്റ് ബ്ലോക്ക്‌ബോര്‍ഡ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ യോഗം നാളെ കണ്ണൂരില്‍ നടക്കും. കണ്ണൂരിലെ താവക്കരയിലെ സ്‌കൈപാലസില്‍ രാവിലെ 9മണിക്കാണ് യോഗം ചേരുക. ജിഎസ്ടി നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ അതുണ്ടാക്കുന്ന ആശങ്കയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് സൂചന. ജി എസ് ടി ഇപ്പോഴത്തെ രീതിയില്‍ നടപ്പിലാക്കിയാല്‍ പ്ലൈവുഡ്‌സ് വ്യവസായ രംഗത്തെ ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്കാകും. നിലവില്‍ ചെറുകിട പ്ലൈവുഡ്‌സ് വ്യവസായങ്ങള്‍ക്ക് 14.5 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. അതേസമയം വന്‍കിട കമ്പനികള്‍ക്ക് 32ശതമാനമാണ് സെന്‍ട്രല്‍ എക്‌സൈസ് … Continue reading "ജിഎസ്ടി വില്ലനാകുന്നു പ്ലൈവുഡ്‌സ് വ്യവസായികള്‍ നാളെ കണ്ണൂരില്‍ ഒത്തുചേരും"

Published On:Jul 10, 2017 | 3:03 pm

കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ പ്ലൈവുഡ്‌സ് ആന്റ് ബ്ലോക്ക്‌ബോര്‍ഡ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ യോഗം നാളെ കണ്ണൂരില്‍ നടക്കും. കണ്ണൂരിലെ താവക്കരയിലെ സ്‌കൈപാലസില്‍ രാവിലെ 9മണിക്കാണ് യോഗം ചേരുക. ജിഎസ്ടി നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ അതുണ്ടാക്കുന്ന ആശങ്കയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് സൂചന.
ജി എസ് ടി ഇപ്പോഴത്തെ രീതിയില്‍ നടപ്പിലാക്കിയാല്‍ പ്ലൈവുഡ്‌സ് വ്യവസായ രംഗത്തെ ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്കാകും. നിലവില്‍ ചെറുകിട പ്ലൈവുഡ്‌സ് വ്യവസായങ്ങള്‍ക്ക് 14.5 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. അതേസമയം വന്‍കിട കമ്പനികള്‍ക്ക് 32ശതമാനമാണ് സെന്‍ട്രല്‍ എക്‌സൈസ് നികുതി. എന്നാല്‍ നികുതി ഏകീകരണം വന്നതോടെ രണ്ടും 28ശതമാനമായി മാറും.
ചെറുകിട സ്ഥാപനങ്ങള്‍ക്ക് 14 ശതമാനത്തോളമാണ് അധിക നികുതി ബാധ്യത ജിഎസ്ടി നടപ്പിലാക്കുന്നതോടെ ഉണ്ടാവുന്നത്. ഇത് ചെറുകിട വ്യവസായത്തെ തന്നെ ഇല്ലാതാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുമെന്നാണ് അസോസിയേഷന്റെ ആശങ്ക. കേരളത്തില്‍ 500ഓളം ചെറുകിട പ്ലൈവുഡ്‌സ് നിര്‍മാണ യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വലിയതോതില്‍ വലിയൊരു വ്യവസായത്തെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് പ്ലൈവുഡ്‌സ് നിര്‍മാതാക്കള്‍.
മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തുനല്‍കുകയായിരുന്നു. എന്നാല്‍ ഇതുവരെ ഉചിതമായ നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. വ്യവസായ രംഗത്ത് പുതിയ ടെക്‌നോളജി പ്രകാരം നടപ്പിലായതോടെ പ്ലൈവുഡ്‌സ് വ്യവസായം സ്വതവെ തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ഈ സയമത്താണ് നടുവൊടിക്കുന്ന അധികനികുതി ഭാരവും ഇവരുടെ തലയിലേക്ക് വരുന്നത്. ചൈന, മലേഷ്യ തുടങ്ങിയ വന്‍കിട രാജ്യങ്ങള്‍ ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിന് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ്. അവിടെ നിന്ന് വ്യാപകമായ തോതില്‍ പ്ലൈവുഡ്, ഹാര്‍ഡ്‌ബോര്‍ഡും ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നുണ്ട്. ജി എസ് ടി കാരണം സംസ്ഥാനത്തെ പ്ലൈവുഡ്‌സ്‌സ് കയറ്റുമതി ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ നികുതി ഏകീകരണത്തിന്റെ ഭാഗമായി അധികനികുതി ഏര്‍പ്പെടുത്തുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ കുറഞ്ഞ നികുതി മാത്രമെ ഏര്‍പ്പെടുത്തുന്നുള്ളൂ. ഈ സാഹചര്യത്തില്‍ അവിടെ നിന്നുള്ള ഇറക്കുമതി വ്യാപകമാകുമെന്ന ഭീഷണിയും ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. നിലവില്‍ പഞ്ചായത്തുകളില്‍ നിന്നും മറ്റും ലഭിക്കുന്ന ലൈസന്‍സും നേടിയെടുക്കുന്നതിനും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതും വനംവകുപ്പിന്റെ നടപടിയും മറ്റും വലിയ തോതിലുള്ള കാലതാമസം നേരിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ വ്യവസായ നയവും പ്ലൈവുഡ്‌സ് മേഖലയെ തകര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് പിന്നാലെ അസംസ്‌കൃത സാധനങ്ങള്‍ക്ക് വലിയ വിലയും ക്ഷാമവും ഇപ്പോള്‍ നേരിടുന്നുണ്ട്. ഇങ്ങിനെ എല്ലാതലത്തിലും പ്രതിസന്ധികള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നികുതി ഏകീകരണത്തിന്റെ പേരില്‍ മറ്റൊരു ബാധ്യത കൂടി വ്യവസായികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇങ്ങിനെ സമസ്തമേഖലകളിലും പ്രതിസന്ധികള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാളെ സൗത്ത് ഇന്ത്യന്‍ അസോസിയഷന്റെ യോഗം കണ്ണൂരില്‍ ചേരുന്നത്. ഇക്കാര്യങ്ങള്‍ തന്നെയാണ് യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. അസോസിയേഷന്‍ നേതാക്കളായ മുജീബ് റഹ്മാന്‍, അബ്ദുള്‍അസീസ്, ജോസ് ചാക്കോ, അഹമ്മദ് മൂപ്പന്‍, കെ എസ് മുഹമ്മദലിഹാജി, വി ഫൈസല്‍, ഡോ. പ്രശാന്ത്, പി പി നാരായണന്‍, പി പി വാസുദേവന്‍, കെ അബ്ദുള്‍സത്താര്‍ഹാജി, കെ സിയാദ് ഹാജി, ബി പി അബ്ദുള്‍ഗഫൂര്‍, ടി വി അബ്ദുള്‍ മജീദ്, സര്‍ഫുദ്ദീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

LIVE NEWS - ONLINE

  • 1
    50 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    52 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    55 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    59 mins ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    3 hours ago

    ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 8
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 9
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു