Wednesday, February 20th, 2019

ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

പുതിയ നികുതി നിരക്കുകള്‍ ജൂലായ് 27 മുതല്‍ പ്രാബല്യത്തിലാകും

Published On:Jul 22, 2018 | 8:24 am

ന്യൂഡല്‍ഹി: ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, മിക്‌സി തുടങ്ങി ഒട്ടേറെ വീട്ടുപകരണങ്ങളുടെ നികുതി 28 ശതമാനത്തില്‍നിന്ന് നികുതിനിരക്ക് 18 ശതമാനമായി വെട്ടിക്കുറക്കാനും. സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കാനും ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പുതിയ നികുതി നിരക്കുകള്‍ ജൂലായ് 27 മുതല്‍ പ്രാബല്യത്തിലാകും. ആകെ 40 ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇവ ഇനി പാര്‍ലമെന്റ് പാസാക്കും.
ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കിയതാണ് സുപ്രധാന തീരുമാനങ്ങളിലൊന്ന്. അഞ്ചുകോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി നാലു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നിലവില്‍ മാസംതോറും റിട്ടേണ്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍, നികുതി മാസംതോറും നല്‍കണം.
വില കുറയുന്നവ(28% നികുതി 18% ആക്കി കുറച്ചത്)

27 ഇഞ്ചുവരെയുള്ള ടെലിവിഷന്‍
വാക്വം ക്ലീനര്‍
വാഷിങ് മഷീന്‍ െ
റഫ്രിജറേറ്റര്‍
എയര്‍ കണ്ടീഷണര്‍
വീഡിയോ ഗെയിമുകള്‍
ജ്യൂസര്‍ മിക്‌സര്‍
ഗ്രൈന്‍ഡര്‍
ഷേവിങ് ഉപകരണങ്ങള്‍
ഹെയര്‍ ഡ്രയര്‍
വാട്ടര്‍ കൂളര്‍
വാട്ടര്‍ ഹീറ്റര്‍
ലിഥിയം അയോണ്‍ ബാറ്ററി
ഇലക്ട്രിക് ഇസ്തിരിപ്പെട്ടി
പെയിന്റ്
വോള്‍പുട്ടി
വാര്‍ണിഷ്
തുകല്‍ ഉത്പന്നങ്ങള്‍
വിവിധോദ്ദേശ്യ വാഹനങ്ങള്‍
നിര്‍മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന ട്രക്കുകള്‍
ട്രെയിലറുകള്‍
സുഗന്ധദ്രവ്യങ്ങള്‍
ടോയ്‌ലറ്റ് സ്‌പ്രേ
12 ശതമാനം നികുതി
മുളകൊണ്ടുള്ള തറനിര്‍മാണ വസ്തുക്കള്‍
കരകൗശല വസ്തുക്കള്‍
ഹാന്‍ഡ് ബാഗ്
ആഭരണപ്പെട്ടി
പെയിന്റിങ്ങുകള്‍ക്കായുള്ള തടിപ്പെട്ടികള്‍
അലങ്കാരത്തിനുള്ള ഗ്ലാസ് ഉത്പന്നങ്ങള്‍
അലങ്കാര കണ്ണാടികള്‍
വിവിധ തരം അലങ്കാരക്കല്ലുകള്‍
കൈകൊണ്ടുണ്ടാക്കിയ വിളക്കുകള്‍.
അഞ്ചുശതമാനം നികുതി
ആയിരം രൂപവരെ വിലയുള്ള സാധാരണ ചെരിപ്പുകള്‍ (മുമ്പ് 500 രൂപ)
എഥനോള്‍ (മുമ്പ് 18 ശതമാനം)
ഇറക്കുമതി ചെയ്ത യൂറിയ

LIVE NEWS - ONLINE

  • 1
    5 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 4
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 5
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 8
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 9
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍