Sunday, April 21st, 2019

ജിസാറ്റ് 31 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വീക്ഷേപണം.

Published On:Feb 6, 2019 | 8:00 am

ബംഗളൂരു: രാജ്യത്തെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 31 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ 40ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 31. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമായിരുന്നു ജിസാറ്റിന്റെ വിക്ഷേപണം.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വീക്ഷേപണം. അരിയന്‍ ലോഞ്ച് കോംപ്ലക്‌സില്‍ നിന്നും വിക്ഷേപണം നടത്തി 42 മിനിറ്റ് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
ഇന്ത്യയൊട്ടാകെയും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും. ടെലികമ്യൂണിക്കേഷന്‍, ഇ ഗവേണന്‍സ്, എമര്‍ജന്‍സി കമ്യൂണിക്കേഷന്‍, ഡിടിഎച്ച്, ഡിഎസ്എന്‍ജി, വന്‍തോതിലുള്ള ഡേറ്റ ട്രാന്‍സ്ഫര്‍ തുടങ്ങിയ മേഖലകളില്‍ ജിസാറ്റ് സഹായകരമാകും.

 

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക