Wednesday, May 22nd, 2019

ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

ഗ്രാമീണമേഖലയുടെ ഇന്റര്‍നെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം.

Published On:Dec 5, 2018 | 8:00 am

ഡല്‍ഹി: ഇന്ത്യയുടെ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. 5845 കിലോ ഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോട് കൂടിയായിരുന്നു വിക്ഷേപണം. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്നും ജിസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഏരിയന്‍ 5 റോക്കറ്റിനുള്ളത്. ഗ്രാമീണമേഖലയുടെ ഇന്റര്‍നെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. 15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ നിര്‍മ്മാണ ചെലവ് 1200 കോടി രൂപയാണ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ടാകും. ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വര്‍ഷം വിക്ഷേപിക്കും.

 

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്