തിരൂര്‍: മോഷണം ആരോപിച്ച് കെട്ടിയിട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാട്സാപ് ഗ്രൂപ്പ് അഡ്മിന് കൂടിയായ ഒരാള്‍ പിടിയില്‍. ഒന്‍പതാം പ്രതി കോട്ടയ്ക്കല്‍ കുറ്റിപ്പാല സ്വദേശി അബ്ദുല്‍ നാസര്‍(32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് മോഷണം ആരോപിച്ച് കുറ്റിപ്പാല ക്ലാരി പണിക്കര്‍പടിയിലെ പൂഴിത്തറ മുസ്തഫയുടെ മകന് മുഹമ്മദ് സാജിദി(23)നെ കെട്ടിയിട്ടത്. ഈ ചിത്രങ്ങള്‍ അബ്ദുല്‍ നാസര്‍ അഡ്മിനായിട്ടുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയെന്നും കേസിലെ ഒന്നാം പ്രതിയായ സഹീറാണ് ചിത്രങ്ങള്‍ … Continue reading "സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ് അഡ്മിന് പിടിയില്‍"