Saturday, September 22nd, 2018

പരാജിതന്റെ കണ്ണുനീര്‍ ആഘോഷിക്കരുത്-ഗ്രിന്‍സ്മാന്‍, കവാനി കളിച്ചില്ല, ഏകനായി അലഞ്ഞ് സുവാരസ്

നടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായ മത്സരം

Published On:Jul 7, 2018 | 8:43 am

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരമായ ഫ്രാന്‍സ് -ഉറുഗ്വെ പോരാട്ടം നാടകീയമായ രംഗങ്ങള്‍ക്കൊണ്ട്് ഏറെ ശ്രദ്ധേയമായി.
ഫ്രാന്‍സിന്റെ ലോകോത്തര സ്‌ട്രൈക്കര്‍ ഗ്രിന്‍സ്മാന്റെ സ്്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ സുവാരസ് ഗോളടി യന്ത്രമായ തന്റെ കൂട്ടുകാരന്‍ എഡിന്‍സണ്‍ കവാനിയില്ലാതെ ഏകനായി അലഞ്ഞ് തിരിയുന്നതും ഫ്രാന്‍സ്-ഉറൂഗ്വെ മത്സരത്തിലെ ശ്രദ്ധേയ നിമിഷങ്ങളായി.
ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വെയുടെ വിജയമോഹങ്ങളെ തട്ടിത്തെറിപ്പിച്ച് ഫ്രഞ്ച്പട രണ്ടാം ഗോള്‍ നേടിയപ്പോള്‍ അത് ആഘോഷിക്കാതെ ആര്‍ത്ത് വിളിച്ച ആരാധകര്‍ക്ക് നടുവിലൂടെ ശാന്തനായി ഗ്രിന്‍സ്മാന്‍ നടന്നകന്നത് ലോകം ശ്രദ്ധിച്ചു. ഉറുഗ്വെയന്‍ താരങ്ങളുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ ശരീരഭാഷ.
61-ാം മിനിറ്റിലാണ് 12 വര്‍ഷങ്ങള്‍ക്ക്‌ശേഷം ഫ്രാന്‍സിനെ സെമിയിലെത്തിച്ച ഗ്രീസ്മാന്റെ ഗോള്‍. ബോക്‌സിനു പുറത്തുവച്ച് ടോലിസോയുടെ പാസ് ബോക്‌സിനോടു ചേര്‍ന്നുനിന്ന ഗ്രീസ്മാന്റെ കാലിലെത്തി. എന്നാല്‍ ഗ്രീസ്മാന്റെ അടി നേരിട്ട് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേരയുടെ കൈകളിലേക്കായിരുന്നു. എന്നാല്‍, പന്ത് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച മുസ്‌ലേരക്ക് പിഴച്ചു. വഴുതി സ്വന്തം വലയില്‍.
‘പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കകാലത്ത് പിന്തുണ നല്‍കിയത് ഒരു ഉറുഗ്വെയക്കാരനായിരുന്നു. ഫുട്‌ബോളിലെ നല്ലതും ചീത്തയുമായ വശങ്ങള്‍ അദ്ദേഹം തനിക്ക് കാട്ടിത്തന്നു. ആ ബഹുമാനത്തോടെ, ഗോള്‍നേട്ടം ആഘോഷിക്കുന്നത് ഉചിതമല്ലെന്നു കരുതി. പരാജിതന്റെ കണ്ണീരുകൊണ്ടല്ല വിജയം ആഘോഷിക്കേണ്ടതെന്നും ഗ്രിന്‍സ്മാന്‍ പറഞ്ഞു.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ കവാനിയില്ലാതെയാണ് ഉറുഗ്വെ ഇന്നലെ ഫ്രാന്‍സിനെതിരെകളിക്കാനിറങ്ങിയത്. ഉറൂഗ്വെയുടെ ഇതുവരെയുള്ള വിജയം സുവാരസ്-കവാനി കൂട്ടുകെട്ടിന്റെ മികവിലായിരുന്നു. ഇന്നലെ ബോക്‌സിലെക്ക് പലതവണ പന്തുമായി സുവാരസ് വട്ടമിട്ടു പറന്നെങ്കിലും കവാനിയെപോലുള്ള ശക്തനായ ഫിനിഷറുടെ അഭാവത്തില്‍ പല നല്ല അവസരങ്ങളും പാഴാവുകയായിരുന്നു. സുവാരസിന്റെ നീക്കങ്ങള്‍ നന്നായി അറിയാവുന്ന കവാനിയുടെ അഭാവം പരിഹരിക്കാന്‍ പകരക്കാരനായി ടീമിലെത്തിയ താരത്തിനും കഴിഞ്ഞില്ല. അങ്ങിനെ ക്വാര്‍ട്ടര്‍ വരെയെത്തിയ ഉറൂഗ്വെയും കണ്ണീരോടെ മടങ്ങി.

 

LIVE NEWS - ONLINE

 • 1
  5 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  6 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  8 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  11 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  11 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  11 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  13 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  14 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  14 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള