Thursday, July 18th, 2019

പച്ചമുളക് അച്ചാര്‍

ഇത്തിരി മധുരം കൂടി ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ട് പ്രത്യേക സ്വാദുമായിരിക്കും

Published On:May 6, 2019 | 11:43 am

ഊണിന് നല്ല എരുവുള്ള പച്ചമുളക് അച്ചാര്‍ കൂടിയുണ്ടെങ്കില്‍ പിന്നെ പറയണ്ട. വയറു നിറച്ച് ചോറ് കഴിക്കാന്‍ തോന്നും. ഇത്തിരി മധുരം കൂടി ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ട് പ്രത്യേക സ്വാദുമായിരിക്കും.
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അര കപ്പ് വെള്ളം, വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോള്‍ പച്ച മുളക് ഇതില്‍ ഇടുക. നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടര്‍ന്ന് ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇത് നന്നായി വഴറ്റിയ ശേഷം, മുളക് പൊടി, മഞ്ഞള്‍ പൊടി, കായം പൊടി എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് അരകപ്പ് വെള്ളം ചേര്‍ത്ത് ഇളക്കുക. ഒന്ന് തിളച്ച് ശേഷം പച്ച മുളക് ഇതിലേക്ക് ചേര്‍ക്കുക. തുടര്‍ന്ന് ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം. പിന്നീട് ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കുന്നതിന് മുമ്പ് ഒരു നുള്ള് ഉലുവപ്പൊടി ചേര്‍ക്കാം.

LIVE NEWS - ONLINE

  • 1
    18 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    25 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    41 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    1 hour ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം