Saturday, July 20th, 2019

യൂറോപ്യന്‍ യൂണിയന് ആശ്വാസം ; ഗ്രീസ് യൂറോയെ പിന്തുണക്കും

ഏഥന്‍സ് : ഗ്രീസിനും യൂറോപ്പിനും ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നു. ഞായറാഴ്ച ഗ്രൂക്കില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് യൂറോപ്യന്‍ യൂണിയന്റെ പൊതുനാണയമായ യൂറോയെ പിന്തുണക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തിയത്. ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും ആശ്വാസമായത് യൂറോ യൂണിയന്‍ രാജ്യങ്ങള്‍ക്കാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗ്രീസിന് യൂറോ യൂണിയന്‍ 240 ബില്ല്യന്‍ ഡോളര്‍ നല്‍കിയിരുന്നു. തങ്ങള്‍ ജയിച്ചാല്‍ ഗ്രീക്ക് യൂറോസോണില്‍ നിന്ന് വിട്ടു പോകുമെന്ന പ്രചരണവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അലക്‌സ് ടിസ്പ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് 71 … Continue reading "യൂറോപ്യന്‍ യൂണിയന് ആശ്വാസം ; ഗ്രീസ് യൂറോയെ പിന്തുണക്കും"

Published On:Jun 18, 2012 | 5:24 am

ഏഥന്‍സ് : ഗ്രീസിനും യൂറോപ്പിനും ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നു. ഞായറാഴ്ച ഗ്രൂക്കില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് യൂറോപ്യന്‍ യൂണിയന്റെ പൊതുനാണയമായ യൂറോയെ പിന്തുണക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തിയത്. ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും ആശ്വാസമായത് യൂറോ യൂണിയന്‍ രാജ്യങ്ങള്‍ക്കാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗ്രീസിന് യൂറോ യൂണിയന്‍ 240 ബില്ല്യന്‍ ഡോളര്‍ നല്‍കിയിരുന്നു. തങ്ങള്‍ ജയിച്ചാല്‍ ഗ്രീക്ക് യൂറോസോണില്‍ നിന്ന് വിട്ടു പോകുമെന്ന പ്രചരണവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അലക്‌സ് ടിസ്പ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് 71 സീറ്റുകളിലാണ് വിജയിക്കാനായത്. ഇവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കില്‍ യൂറോയൂണിയന്‍ ഗ്രീസിനു നല്‍കിയ തുക വെള്ളത്തിലായേനെ. എന്നാല്‍ ആശങ്കകളകറ്റി യൂറോ നാണയത്തെ പിന്തുണക്കുന്ന യാഥാസ്ഥിതിക പാര്‍ട്ടിയായ നിയാ ഡെമോക്രാറ്റുകള്‍ 129 സീറ്റുകള്‍ നേടി ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 80 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് യൂറോയെ പിന്തുണക്കുന്ന അന്റോണിയോസ് സമറാസ് നയിച്ച നിയോ ഡെമോക്രാറ്റുകള്‍ 129 സീറ്റുകള്‍ നേടിയത്. യൂറോ അനുകൂല സര്‍ക്കാരിനു രൂപം നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. 98 ലക്ഷം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് ഉറപ്പായതോടെ അന്താരാഷ്ട്ര ഓഹരി വിപണികള്‍ നേട്ടത്തിലെത്തി. ഡോളറിനെതിരെ യൂറോയുടെ മൂല്യം കൂടിയിട്ടുമുണ്ട്.

അതേസമയം വിധി താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം അവസാനത്തോടെ ബജറ്റ് ചെലവുകള്‍ വെട്ടി കുറച്ചില്ലെങ്കില്‍ രാജ്യം വീണ്ടും സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. 300 അംഗ പാര്‍ലിമെന്റില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും കൂട്ടുകക്ഷി സര്‍ക്കാറിന് കടുത്ത നിബന്ധനകള്‍ അനുസരിച്ച് പ്രതിസന്ധി മറികടക്കാനാകുമോയെന്ന സംശയം ബാക്കിയാണ്.

LIVE NEWS - ONLINE

 • 1
  7 mins ago

  ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

 • 2
  13 mins ago

  കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

 • 3
  13 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 4
  15 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 5
  17 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 6
  17 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 7
  21 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 8
  21 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 9
  21 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്