Sunday, April 21st, 2019

പ്രായം 72, മുത്തശ്ശിയുടെ ജിം വര്‍ക്കൌട്ട് വീഡിയോ വൈറലാവുന്നു

കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാനാണ് ഈ മുത്തശ്ശിക്ക് ഏറെ ഇഷ്ടം. അഞ്ചു വര്‍ഷത്തോളമായി ക്രോസ്ഫിറ്റ് വ്യായാമത്തിന്റെ ആരാധികയാണ്

Published On:Feb 6, 2019 | 10:11 am

പ്രായം കുറേയായില്ലെ ഇനി വീട്ടില്‍ അടങ്ങിയിരിക്കുയാണ് വേണ്ടതെന്ന് പറയുന്നവരുണ്ട്. എന്നാല്‍ പ്രായം ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മുത്ത്ശ്ശി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ലോറെന്‍ ബ്രൂസണ്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പ്രായം 72 ആണ് കേട്ടോ, എന്നാലും മുത്തശിക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല. മുത്തശ്ശിയുടെ ജിം വര്‍ക്കൌട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. ഈ പ്രായത്തിലും ഇങ്ങനൊക്കെ കഴിയുമോ എന്ന് വീഡിയോ കണ്ടവര്‍ ചോദിച്ചേക്കാം.
കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാനാണ് ഈ മുത്തശ്ശിക്ക് ഏറെ ഇഷ്ടം. സ്റ്റാംഫോര്‍ഡിലാണ് ഈ മുത്തശ്ശി താമസിക്കുന്നത്. എന്നും രാവിലെ ആറു മണിക്ക് ക്രോസ്ഫിറ്റ് വ്യായാമം ആണ് മുത്തശ്ശി ചെയ്യുന്നത്. അഞ്ചു വര്‍ഷത്തോളമായി ക്രോസ്ഫിറ്റ് വ്യായാമത്തിന്റെ ആരാധികയാണ്. ആഴിചയില്‍ രണ്ടു ദിവസം ഡാന്‍സ്, എയ്‌റോബിക്‌സ് എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇത്രയും കാലമായി ഒരു ഡയറ്റും ലോറെന്‍ മുത്തശി പരീക്ഷിച്ചിട്ടില്ല. മുടങ്ങാതെ ചെയ്യുന്ന യോഗയും ജിം വര്‍ക്കൌട്ടുമാണ് ഈ പ്രായത്തിലും ആരോഗ്യത്തിന്റെ രഹസ്യം. കോളേജ് പ്രൊഫസര്‍ ആയിരുന്നു ലോറെന്‍.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    20 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക