Friday, February 22nd, 2019

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും ക്ലിപ്പുകളും പങ്കുവെച്ച് 21 കാരി സമ്പാദിക്കുന്നത് കോടികള്‍..!

ഗ്രേസ് ബെവര്‍ലി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ തന്റെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു

Published On:Jul 19, 2018 | 1:56 pm

നല്ലതു പോലെ പഠിച്ച് നല്ല ജോലി വാങ്ങിക്കുക എന്നത് ഏവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഗ്രേസ് ബെവര്‍ലി എന്ന 21 കാരി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ തന്റെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. അതും മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ വേണ്ട..! ഇത് എന്ത് മണ്ടത്തരമാണെന്ന് പലരും ചിന്തിച്ചിരിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഗ്രേസ് സമ്പാദിക്കുന്നത് കോടികളാണ്. വെറുതെ സോഷ്യല്‍ മീഡിയിയില്‍ നോക്കിയിരിക്കുകയല്ല ഗ്രേസ് ചെയ്യുന്നത്. താന്‍ ചെയ്യുന്ന വ്യായാമ മുറകള്‍ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും ക്ലിപ്പുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയാണ് ഈ പെണ്‍കുട്ടി. ഇതിലൂടെയാണ് കോടികള്‍ സമ്പാദിക്കുന്നത്.
അഭിഭാഷകയാകണമെന്ന ആഗ്രഹത്തലാണ് ഗ്രേസ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയോടുള്ള ഭ്രമം പഠനം അവസാനിപ്പിക്കാന്‍ കാരണമായി. ഓക്‌സ്ഫഡില സെന്റ് പീറ്റേഴ്‌സ് കോളേജില്‍ സംഗീത വിദ്യാര്‍ത്ഥിയാണ് ഗ്രേസ് ഇപ്പോള്‍. യുട്യൂബില്‍ ഈ പെണ്‍കുട്ടി 366,000 ഫോളോവേഴ്്‌സും ഇന്‍സ്റ്റഗ്രാമില്‍ 837,000 ഫോളോവേഴ്‌സുമുണ്ട്. ഓരോ വീഡിയോയിലൂടെ പതിനായിരക്കണക്കിന് പൗണ്ടാണ് ഗ്രേസിന് ലഭിക്കുന്നത്. ഗ്രേസ് ഫിറ്റിയുകെ എന്ന പേരിലാണ് ഗ്രേസ് ബെവര്‍ലി ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. പത്തുലക്ഷത്തിലേറെപ്പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഒട്ടേറെ ബ്രാന്‍ഡുകളുടെ പ്രചാരക കൂടിയാണ് ഗ്രേസ്. തന്റെ പോസ്റ്റുകള്‍ക്കൊപ്പം ഈ ബ്രാന്‍ഡുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ഗ്രേസിന് വരുമാനം കൂടുന്നു. അടുത്ത വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗ്രേസിന്റെ തീരുമാനം.

LIVE NEWS - ONLINE

  • 1
    10 mins ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 2
    1 hour ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 3
    4 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 4
    5 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 5
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 6
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 7
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 8
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി