Wednesday, October 16th, 2019

എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

Published On:Jul 21, 2019 | 10:08 am

ന്യൂഡല്‍ഹി; കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ ഒരു തവണ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്.

LIVE NEWS - ONLINE

  • 1
    2 mins ago

    ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

  • 2
    5 mins ago

    ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

  • 3
    29 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 4
    30 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 5
    32 mins ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 6
    47 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 7
    49 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 8
    52 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 9
    2 hours ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു