Saturday, February 16th, 2019

സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയില്ലാതെ മരുന്ന് വിതരണം

          കോഴിക്കോട്: ഗുണനിലവാരപരിശോധന നടത്താതെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ വിതരണംചെയ്യുന്നതെന്നാരോപണം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് (കെ.എം.എസ്.സി.എല്‍.) 1500ഓളം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി മരുന്നുകള്‍ എത്തിക്കുന്നത്. മരുന്നുകള്‍ വിതരണത്തിനെത്തിച്ചതിനു ശേഷം പരാതികള്‍ ഉയരുമ്പോള്‍മാത്രമാണ് അംഗീകൃത ലാബുകളിലെ പരിശോധനകള്‍ക്ക് കോര്‍പ്പറേഷന്‍ തയ്യാറാകുന്നത്. പലപ്പോഴും സ്‌റ്റോക്കിന്റെ മുക്കാല്‍പങ്കും വിതരണംചെയ്ത ശേഷമായിരിക്കും ഇത്തരം പരിശോധന. കഴിഞ്ഞവര്‍ഷം വിതരണം തുടങ്ങിയതിനു ശേഷം ഏകദേശം 2000 ബാച്ച് മരുന്നുകളാണ് ഗുണനിലവാരമില്ലെന്നുകണ്ട് പിന്‍വലിച്ചത്. ആശുപത്രികളില്‍ വിതരണംചെയ്ത അണുനാശിനികളും കൈയുറകളുംമുതല്‍ … Continue reading "സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയില്ലാതെ മരുന്ന് വിതരണം"

Published On:Jan 15, 2014 | 11:17 am

Medicine Full

 

 

 

 

 
കോഴിക്കോട്: ഗുണനിലവാരപരിശോധന നടത്താതെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ വിതരണംചെയ്യുന്നതെന്നാരോപണം.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് (കെ.എം.എസ്.സി.എല്‍.) 1500ഓളം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി മരുന്നുകള്‍ എത്തിക്കുന്നത്. മരുന്നുകള്‍ വിതരണത്തിനെത്തിച്ചതിനു ശേഷം പരാതികള്‍ ഉയരുമ്പോള്‍മാത്രമാണ് അംഗീകൃത ലാബുകളിലെ പരിശോധനകള്‍ക്ക് കോര്‍പ്പറേഷന്‍ തയ്യാറാകുന്നത്. പലപ്പോഴും സ്‌റ്റോക്കിന്റെ മുക്കാല്‍പങ്കും വിതരണംചെയ്ത ശേഷമായിരിക്കും ഇത്തരം പരിശോധന. കഴിഞ്ഞവര്‍ഷം വിതരണം തുടങ്ങിയതിനു ശേഷം ഏകദേശം 2000 ബാച്ച് മരുന്നുകളാണ് ഗുണനിലവാരമില്ലെന്നുകണ്ട് പിന്‍വലിച്ചത്.
ആശുപത്രികളില്‍ വിതരണംചെയ്ത അണുനാശിനികളും കൈയുറകളുംമുതല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയ തുന്നലിന് ഉപയോഗിക്കുന്ന നൂലുകള്‍വരെ ഗുണനിലവാരമില്ലെന്നു കണ്ട് കഴിഞ്ഞവര്‍ഷം പിന്‍വലിച്ചിരുന്നു. ജീവന്‍രക്ഷാമരുന്നുകള്‍, പേവിഷബാധക്കുള്ള ഇഞ്ചക്ഷന്‍, എച്ച്.ഐ.വി., മലേറിയ എന്നിവ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി കാര്‍ഡുകള്‍ എന്നിവയും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തുകാരണംകൊണ്ടാണ് പിന്‍വലിക്കുന്നത്, എന്ത് കുറവാണ് മരുന്നുകള്‍ക്കുള്ളത്, നിലവില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച രോഗികള്‍ക്ക് പ്രതിവിധികള്‍ എന്തെങ്കിലും വേണ്ടതുണ്ടോ തുടങ്ങിയ വിശദീകരണങ്ങളൊന്നും കെ.എം.എസ്.സി.എല്‍. നല്‍കിയിട്ടില്ല.
മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് 2007ല്‍ പ്രത്യേക ഉത്തരവുപ്രകാരമാണ് കെ.എം.എസ്.സി.എല്‍. രൂപവത്കരിച്ചത്. അതിനുമുമ്പ് ആരോഗ്യവകുപ്പ് നേരിട്ടായിരുന്നു ആശുപത്രികളിലേക്ക് മരുന്നുകള്‍ വിതരണംചെയ്തത്. ആ കാലയളവില്‍ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റാണ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ചിരുന്നത്. സംസ്ഥാനത്ത് വിതരണംചെയ്യുന്ന മൊത്തം മരുന്നിന്റെ 25 ശതമാനം പരിശോധന നടത്തി പ്രസിദ്ധീകരിക്കുന്നതായിരുന്നു രീതി. എന്നാല്‍ മരുന്നുകള്‍ ഉപയോഗത്തിനെത്തിയതിനു ശേഷംമാത്രമാണ് പരിശോധന നടക്കുന്നത് എന്ന് പരാതി ഉയര്‍ന്നു. ഇതിന്റെ പേരിലാണ് ആരോഗ്യവകുപ്പ് മരുന്നുവിതരണത്തില്‍നിന്നും പിന്‍വാങ്ങി കെ.എം.എസ്.സി.എല്ലിന് ചുമതല നല്‍കിയത്. പേരുമാറി എന്നല്ലാതെ ഡ്രഗ് കണ്‍ട്രോള്‍വകുപ്പിന്റെ പരിശോധനപോലും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നില്ല.

 

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്