Wednesday, January 16th, 2019

ഗവര്‍ണര്‍മാരെ മാറ്റല്‍ രാഷ്ട്രീയ വിവാദമാവുന്നു

        കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടികളാരംഭിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. കാര്യക്ഷമത ഇല്ലായ്മ കൊണ്ടല്ല, മറിച്ച്് രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഗവര്‍ണര്‍മാരെ മാറ്റുന്നതിന് കാരണമെന്നതാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക്് വഴിമരുന്നിട്ടത്. ഗവര്‍ണര്‍മാരെ മാറ്റാന്‍ ഇതേവരെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടില്ല. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഏഴോളം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയത് മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. കേന്ദ്രത്തില്‍ മാറി മാറി വരുന്ന … Continue reading "ഗവര്‍ണര്‍മാരെ മാറ്റല്‍ രാഷ്ട്രീയ വിവാദമാവുന്നു"

Published On:Jun 19, 2014 | 1:56 pm

Governor resignation Editorial Full

 

 

 

 
കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടികളാരംഭിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. കാര്യക്ഷമത ഇല്ലായ്മ കൊണ്ടല്ല, മറിച്ച്് രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഗവര്‍ണര്‍മാരെ മാറ്റുന്നതിന് കാരണമെന്നതാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക്് വഴിമരുന്നിട്ടത്. ഗവര്‍ണര്‍മാരെ മാറ്റാന്‍ ഇതേവരെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടില്ല. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഏഴോളം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയത് മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. കേന്ദ്രത്തില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഭരണഘടനാനുസൃതമായി നിയമിക്കപ്പെട്ട ഗവര്‍ണര്‍മാരെ മാറ്റുന്നത് ഒരു നല്ല കീഴ്‌വഴക്കമല്ലെന്ന് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്്്.
2004ല്‍ ഒന്നാം യു പി എ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അതിന് മുമ്പ് എന്‍ ഡി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റിയിരുന്നു. അന്നും ഈ നടപടി വിവാദമായിരുന്നു. വിഷ്ണുകാന്ത് ശാസ്ത്രി(യു പി) കൈലാഷ്പതി മിശ്ര(ഗുജറാത്ത്) ബാബു പരമാനന്ദ് (ഹരിയാന) കിദര്‍നാഥ് സഹാനി(ഗോവ) എന്നിവര്‍ അന്ന് പുറത്ത് പോകേണ്ടിവന്നു. ഇതിനെ ചോദ്യംചെയ്ത് വി പി സിംഗാള്‍ സുപ്രീംകോടതിയിലെത്തിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍മാരുടെ നിയമനം, മാറ്റം എന്നിവ സംബന്ധിച്ച ചില നിബന്ധനകളും നിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിരുന്നു. ഇത് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ആരോപണം.
രാഷ്ട്രപതിയെ പോലെ തന്നെ ഭരണഘടനാനുസൃതമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഗവര്‍ണര്‍മാര്‍. അവര്‍ കേന്ദ്രസര്‍ക്കാറിന്റെ നയപരിപാടികളോ വികസന പ്രവര്‍ത്തനങ്ങളോ നടപ്പിലാക്കാന്‍ വിമുഖത കാട്ടുകയാണെങ്കില്‍ അവരെ മാറ്റാന്‍ ചട്ടമുണ്ട്് . അതിനായി രാഷ്ട്രപതിയോട് ശുപാര്‍ശചെയ്യാം. ഒരു സര്‍ക്കാര്‍ നിയമിച്ച എല്ലാ ഗവര്‍ണര്‍മാരും മാറിമാറി വരുന്ന സര്‍ക്കാറിനോട് താല്‍പര്യം കാണിക്കാത്തവരാണെന്ന് പറയാനാവില്ല. അങ്ങനെയുള്ളവരും ഉണ്ട്് .അത്തരത്തില്‍ പരാതിയും ഉണ്ടായിട്ടുണ്ട്്്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളും ആശയങ്ങളുമായി ഗവര്‍ണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് സംസ്ഥാനങ്ങളിലെ ഭരണസ്തംഭനത്തിന് തന്നെ വഴിവെച്ചേക്കും. രാഷ്ട്രീയക്കാര്‍ ഗവര്‍ണര്‍മാരായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമാവണം എന്ന് ജനം ആഗ്രഹിക്കുന്നു. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാറിന് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി ഒരഭിപ്രായ വ്യത്യാസവുമുണ്ടായിട്ടില്ല. അങ്ങനെയുണ്ടായാല്‍ അത്തരം ഗവര്‍ണര്‍മാരെ മാറ്റുന്നതിന് അവരുടെ പേരിലുള്ള അസംതൃപ്തി രാഷ്ട്രപതിയെ അറിയിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന രീതി സ്വീകരിക്കണം. ബി ജെ പിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഗവര്‍ണര്‍മാരായി നിയമനം കാത്തുകഴിയുന്നുണ്ട്് . അവരെ കുടിയിരുത്താനാണ് പുതിയ നീക്കം എന്നും പറയപ്പെടുന്നുണ്ട്. യു പി എ സര്‍ക്കാറിന് ശേഷം വന്ന വാജ്‌പേയ് സര്‍ക്കാര്‍ തൊട്ടുമുമ്പത്തെ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ കാലാവധി വരെ തുടരാന്‍ അനുവദിച്ച കീഴ്‌വഴക്കവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസുമായി ഉടക്കാന്‍ തന്നെയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്ന നടപടിയും ഇതാണ് സൂചിപ്പിക്കുന്നത്. ഒരു ഭരണഘടനയും സുപ്രീംകോടതിയും രാജ്യത്തുള്ളപ്പോള്‍ അവരുടെ അഭിപ്രായവും നിര്‍ദേശവും ഗവര്‍ണര്‍മാരെ നിയമിക്കുന്നതിലും തിരിച്ചുവിളിക്കുന്ന കാര്യത്തിലും അംഗീകരിക്കണമെന്നതാണ് ജനതാല്‍പര്യം.

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    12 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    13 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി