Saturday, September 22nd, 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ‘ആശ്വാസ്’ ലോട്ടറിയുമായി സര്‍ക്കാര്‍

പ്രത്യേക ലോട്ടറി പുറത്തിറക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെതന്നെ തീരുമാനമെടുത്തിരുന്നു

Published On:Aug 24, 2018 | 7:35 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധിക തുക കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ‘ആശ്വാസ്’ എന്നപേരില്‍ ലോട്ടറി പുറത്തിറക്കും. ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 250 രൂപയാവും ലോട്ടറിയുടെ വില.
ഓരോ സീരീസിലും ഒരുലക്ഷംരൂപ വീതമാവും ഒന്നാം സമ്മാനം. ഒക്ടോബര്‍ മൂന്നിന് നറുക്കെടുപ്പ് നടത്തും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ലോട്ടറിയിലൂടെ 100 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേക ലോട്ടറി പുറത്തിറക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെതന്നെ തീരുമാനമെടുത്തിരുന്നു.
ലോട്ടറിയില്‍നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാവും പോവുക. ഒമ്പത് സീരീസുകളിലായി 96 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള