Wednesday, November 21st, 2018

ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പണമായി നല്‍കും

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗഡു ഡി.എ കുടിശ്ശിക മുഴുവന്‍ പണമായി നല്‍കുന്നത്.

Published On:Jun 12, 2018 | 11:03 am

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക പണമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 2017 ജൂലായ് ഒന്ന് മുതല്‍ 2018 ജൂണ്‍ 30 വരെ നല്‍കാനുള്ള ക്ഷാമബത്ത ജൂണ്‍മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനാണ് ഉത്തരവായത്. ക്ഷാമബത്തയുടെ രണ്ട് ഗഡുക്കളാണ് ഇപ്പോള്‍ കുടിശ്ശിക ഉള്ളത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗഡു ഡി.എ കുടിശ്ശിക മുഴുവന്‍ പണമായി നല്‍കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. മുന്‍ കാലങ്ങളില്‍ ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. 360 കോടിയുടെ ബാധ്യതയാണ് ഇതുവഴി സര്‍ക്കാരിന് ഉണ്ടാവുക.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    12 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    13 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    13 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി